ജയിലർ സിനിമ ഹിറ്റായപ്പോൾ നിർമാതാക്കൾ രജനികാന്തിന് ബിഎംഡബ്യുവും സംവിധായകൻ നെൽസണ് പെർഷയും നൽകിയതുമായി ബന്ധപ്പെടുത്തിയാണ് ആന്റണിയുടെ പോസ്റ്റ്.
'ആർഡിഎക്സ്' വിജയകരമായി പ്രദർശനം തുടരുന്നതിനിടെ രസകരമായ പോസ്റ്റുമായി ആന്റണി വർഗീസ്. ജയിലർ സിനിമ ഹിറ്റായപ്പോൾ നിർമാതാക്കൾ രജനികാന്തിന് ബിഎംഡബ്യുവും സംവിധായകൻ നെൽസണ് പോർഷെയും നൽകിയതുമായി ബന്ധപ്പെടുത്തിയാണ് ആന്റണിയുടെ പോസ്റ്റ്. ആർഡിഎക്സ് നിർമാതാവ് സോഫിയ പോളിനൊപ്പം ഉള്ള ചിത്രവും നടൻ പങ്കുവച്ചിട്ടുണ്ട്.
'ജയിലർ സിനിമ ഹിറ്റ് ആയപ്പോൾ രജനി സർ നു BMW കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും. കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും.. ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ.. പിന്നെ നഹാസ് പോർഷെ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്ന കേൾക്കുന്നെ', എന്നാണ് ആന്റണി വർഗീസ് കുറിച്ചിരിക്കുന്നത്. നീരജ് മാധവും ഷെയ്നും ഫോട്ടോയിൽ ഉണ്ട്.

ആദ്യദിനം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന സിനിമ ഇതിനോടകം 50 കോടി ക്ലബ്ബിലും ഇടം പിടിച്ചു കഴിഞ്ഞു. ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവര്‍ക്കൊപ്പം ബാബു ആന്‍റണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ്. ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് ആര്‍ഡിഎക്സിലെ മറ്റ് പ്രധാന വേഷത്തില്‍ കൈകാര്യം ചെയ്തവര്‍.
