'അച്ഛമ്മയുടെ മൂത്ത പേരക്കുട്ടിക്ക് ജന്മദിനാശംസകൾ'; ലക്ഷ്മിയെ ചേർത്തുപിടിച്ച് സബിറ്റ

Published : Jun 19, 2021, 06:55 PM IST
'അച്ഛമ്മയുടെ മൂത്ത പേരക്കുട്ടിക്ക് ജന്മദിനാശംസകൾ'; ലക്ഷ്മിയെ ചേർത്തുപിടിച്ച് സബിറ്റ

Synopsis

പരമ്പരയിൽ മുത്തശ്ശിയുടെ വേഷത്തിലെത്തുന്ന സബിറ്റ ജോർജ് ആണ് ഓൺസ്ക്രീൻ പേരക്കുട്ടിക്ക് ആശംസകളുമായി എത്തിയത്

വളരെ പെട്ടെന്ന് പ്രേക്ഷകശ്രദ്ധ നേടിയ പരമ്പരയാണ് ചക്കപ്പഴം. പരമ്പരയില്‍ പ്രധാന വേഷങ്ങളിൽ എത്തിയ പുതുമുഖ താരങ്ങളും അതിവേഗമാണ് ആരാധകരെ സ്വന്തമാക്കിയത്. സ്വതസിദ്ധമായ ശൈലിയിൽ രസകരമായ നർമ്മ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയും അതിലെ കഥാപാത്രങ്ങളും മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഇപ്പോൾ സുപരിചിതമാണ്.

പരമ്പരയിൽ അശ്വതി ശ്രീകാന്തും ശ്രീകുമാറും ചെയ്യുന്ന കഥാപാത്രങ്ങളുടെ മകള്‍ 'പല്ലവി'യായി എത്തുന്ന ലക്ഷ്മി ഉണ്ണിക്കൃഷ്ണനെ കുറിച്ചുള്ളതാണ് പുതിയ വിശേഷം. പരമ്പരയിൽ മുത്തശ്ശിയുടെ വേഷത്തിലെത്തുന്ന സബിറ്റ ജോർജ് ആണ് ഓൺസ്ക്രീൻ പേരക്കുട്ടിക്ക് ആശംസകളുമായി എത്തുന്നത്.

“എന്‍റെ മൂത്ത, ഏറ്റവും ഭംഗിയുള്ള ചിരിയുള്ള, ഓൺ സ്ക്രീനിലെ പേരക്കുട്ടി പല്ലവിക്ക് ജന്മദിന ആലിംഗനങ്ങൾ. അച്ഛമ്മയുടെ പ്രിയപ്പെട്ട ലക്ഷ്മിക്കുട്ടി എന്നും അനുഗ്രഹീതയായിരിക്കട്ടെ'- എന്നാണ് സബിറ്റ ലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. ലക്ഷ്മി സബിറ്റയ്ക്ക് കേക്ക് നൽകുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
 
ചക്കപ്പഴത്തിലൂടെയാണ് സബിറ്റ ജോർജ് എന്ന നടി മലയാളികൾക്ക് സുപരിചിതയാവുന്നത്. ഹാസ്യ പരമ്പരയിൽ ഏറെ പ്രാധാന്യമുള്ള ലളിതാമ്മയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മുപ്പതിന് മുകളിൽ പ്രായം തോന്നിപ്പിക്കുന്ന, നടൻ ശ്രീകുമാർ അവതരിപ്പിക്കുന്ന ഉത്തമൻ എന്ന കഥാപാത്രമടക്കം മൂന്ന് മക്കളുടെ അമ്മയുടെ വേഷത്തിലാണ് സബിറ്റ പരമ്പരയിൽ എത്തുന്നത്.

ആദ്യ കഥാപാത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ലക്ഷ്‍മി ഉണ്ണികൃഷ്ണനും. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ 'ഉത്തമന്‍റെ'യും 'ആശ'യുടെയും മൂത്ത മകളായ 'പല്ലവി'യുടെ വേഷത്തിലാണ് ലക്ഷ്മി എത്തുന്നത്.  പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത