
‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് സായ് പല്ലവി(Sai Pallavi). നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ സായിക്ക് ഇതിനോടകം സാധിച്ചു. ഇപ്പോഴിതാ സായ് പല്ലവിയുടെ പുതിയ സാരി(Saree) ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ(Social Media) വൈറലാവുന്നത്.
തെലുങ്ക് സിനിമ ശ്യാം സിങ് റോയിയുടെ ട്രെയിലർ ലോഞ്ചിൽ എത്തിയതായിരുന്നു സായ് പല്ലവി. ഫ്ലോറൽ ഡിസൈനുകളുള്ള പിങ്ക് പട്ടു സാരിയാണ് സായ് ധരിച്ചിരിക്കുന്നത്. സ്ലീവ്ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്. സാരിക്ക് അനുയോജ്യമായ അസ്സസറീസാണ് ധരിച്ചിരിക്കുന്നത്. ലോ ബൺ രീതിയിലാണ് തലമുടി കെട്ടിയിരിക്കുന്നത്.
പൊതുവേ സാരിയിലാണ് സായ് പല്ലവി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നത്. ഈ വേഷമാണ് തനിക്ക് കൺഫർട്ട് എന്ന് മുമ്പാരിക്കൽ സായ് പറഞ്ഞിരുന്നു. എന്തായാലും സാരിയിൽ തിളങ്ങിയ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മലർ മിസ് കലക്കിയല്ലോ എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. താരം അഭിനയിച്ച പ്രേമം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് മലർ.