Mammootty- Shobana: 'അയ്യരെ' സന്ദര്‍ശിച്ച് ശോഭന; മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫി വൈറല്‍

Published : Dec 14, 2021, 09:09 PM IST
Mammootty- Shobana: 'അയ്യരെ' സന്ദര്‍ശിച്ച് ശോഭന; മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫി വൈറല്‍

Synopsis

11-ാം തീയതിയാണ് മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്‍തത്

മമ്മൂട്ടി- ശോഭന (Mammootty- Shobana) കോമ്പിനേഷനില്‍ മലയാളി സിനിമാപ്രേമികളുടെ പ്രിയം നേടിയ പല ചിത്രങ്ങളുമുണ്ട്. 'മഴയെത്തും മുന്‍പെ'യും 'കളിയൂഞ്ഞാലു'മൊക്കെയാവും ഭൂരിഭാഗം പ്രേക്ഷകരുടെയും മനസിലേക്ക് വേഗത്തില്‍ എത്തുന്ന ചിത്രങ്ങള്‍. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്കു ശേഷം ഇരുവരെയും ഒറ്റ ഫ്രെയ്‍മില്‍ കണ്ടതിന്‍റെ ആഹ്ളാദത്തിലാണ് ആരാധകര്‍. സിനിമയിലല്ല, മറിച്ച് ഒരു സെല്‍ഫിയിലാണ് ഇരുവരും ഒന്നിച്ചിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം ശോഭന എടുത്ത സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ മിനിറ്റുകള്‍ കൊണ്ട് വൈറല്‍ ആയത്. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ (CBI 5) ലൊക്കേഷനില്‍ എത്തിയാണ് ശോഭന മമ്മൂട്ടിയെ കണ്ടത്. 'ക്യാപ്റ്റനെ കണ്ടു, ഫാന്‍ മൊമന്‍റ്' എന്നാണ് ചിത്രത്തിനൊപ്പം ശോഭന കുറിച്ചത്. ഇരുവരുടെയും ആരാധകര്‍ വളരെ വേഗത്തിലാണ് ഈ ചിത്രം ഏറ്റെടുത്തത്. ഒരു മണിക്കൂര്‍ കൊണ്ട് 16,000ല്‍ അധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

അതേസമയം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ശോഭന മലയാളത്തിന്‍റെ തിരശ്ശീലയിലേക്ക് തിരിച്ചെത്തിയത് അനൂപ് സത്യന്‍ സംവിധാനം ചെയ്‍ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു. സുരേഷ് ഗോപി നായകനായ ചിത്രത്തില്‍ നീന എന്ന ശ്രദ്ധേയ കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്. സിനിമയില്‍ എത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന. അതേസമയം സിബിഐ 5ന്‍റെ ചിത്രീകരണം കൊച്ചിയില്‍ തുടരുകയാണ്. 'സേതുരാമയ്യരുടെ' ഗെറ്റപ്പിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളൊന്നും ഇനിയും പുറത്തെത്തിയിട്ടില്ല. എസ് എന്‍ സ്വാമി, കെ മധു, മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. സേതുരാമയ്യര്‍ക്കൊപ്പമുണ്ടായിരുന്ന 'വിക്ര'മായി ജഗതി ശ്രീകുമാര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടും എന്നതാണ് ചിത്രത്തെക്കുറിച്ച് പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ അപ്‍ഡേറ്റ്. 

PREV
Read more Articles on
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും