ചില വിലയേറിയ നിമിഷങ്ങൾ..; 19 വർഷങ്ങൾക്കിപ്പുറം മനോഹര നിമിഷം പങ്കിട്ട് സംവൃത, സ്നേഹം നിഞ്ഞ് കമന്റുകൾ

Published : Feb 27, 2026, 09:36 AM IST
samvritha sunil

Synopsis

നടി സംവൃത സുനിൽ, 2012-ൽ നടന്ന തന്റെ വിവാഹത്തിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഭർത്താവ് അഖിൽ ജയരാജുമൊത്തുള്ള വിവാഹത്തലേന്നത്തെയും റിസപ്ഷനിലെയും, ഇതുവരെ പുറത്തുവിടാത്ത ചിത്രങ്ങൾക്ക് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് സംവൃത സുനിൽ. ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ സംവൃത നിരവധി സിനിമകളിൽ നായികയായും സഹതാരമായുമെല്ലാം തിളങ്ങി. നാല്പത്തി ഏഴോളം സിനിമകൾ ഇതിനകം സംവൃത അഭിനയിച്ചു കഴിഞ്ഞു. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു എഞ്ചീനീയറായ അഖില്‍ ജയരാ‍ജുമായുള്ള സംവൃതയുടെ വിവാഹം. നിലവിൽ ടിവി ഷോകളിൽ ​ഗസ്റ്റായുമെല്ലാമാണ് സംവൃത മലയാളികൾക്ക് മുന്നിലെത്തുന്നത്.

2012ൽ ആയിരുന്നു അഖിൽ- സംവൃത വിവാഹം. ഇപ്പോഴിതാ പത്തൊൻപത് വർഷങ്ങൾക്കിപ്പുറം ഇരുവരുടേയും വിവാഹത്തിലെ ചില മനോഹര നിമിഷങ്ങൾ പങ്കിട്ടിരിക്കുകയാണ് സംവൃത. വിവാഹത്തിന് തലേദിവസം എന്നും റിസപ്ഷനിലുമുള്ള ഫോട്ടോകളാണ് സംവൃത സുനിൽ പങ്കുവച്ചിരിക്കുന്നത്. 'ഞാൻ ഒരിക്കലും പോസ്റ്റ് ചെയ്യാത്ത ചില വിലയേറിയ നിമിഷങ്ങൾ', എന്ന് കുറിച്ചു കൊണ്ടാണ് താരം ഫോട്ടോകൾ ഷെയർ ചെയ്തിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. അന്നും ഇന്നും പ്രിയപ്പെട്ടവൾ എന്നാണ് പലരും കമന്റ് ചെയ്യുന്നത്. വിവാഹത്തിന് സംവ‍ൃത ധരിച്ച ആഭരണങ്ങൾ ഇന്നും ട്രെന്റിം​ഗ് ആണെന്ന് പറയുന്നവരും ധാരാളമാണ്.

2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് രസികൻ. ദിലീപ് നായകനായി എത്തിയ ചിത്രം സംവൃതയുടെ കരിയർ തന്നെ മാറ്റി. തുടർന്ന് മലയാളത്തിൽ ശ്രദ്ധേയമായ ചില വേഷങ്ങൾ സംവൃതക്ക് ലഭിച്ചു. 2006-ൽ ശ്രീകാന്ത് നായകനായ ഉയിർ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും എവിടെന്തേ നാകേന്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കിൽ ഈ ചിത്രം വൻ ഹിറ്റായി മാറിയിരുന്നുവെന്നാണ് റിപ്പോർട്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഉയരമുള്ള നടി കൂടിയാണ് സംവൃത. രസികൻ, നീലത്താമര, ചോക്ലേറ്റ്, വൈരം, അസുരവിത്ത്, റോബിൻഹുഡ്, മാണിക്യക്കല്ല്, ഹാപ്പി ഹസ്ബൻസ് തുടങ്ങി നിരവധി സിനിമകൾ ശ്രദ്ധേയമാണ്.

PREV
Read more Articles on
click me!

Recommended Stories

'ഒരിക്കൽ ഞാനവളെ വല്ലാതെ മിസ് ചെയ്തു, ഇന്നവളെന്റെ ഭാ​ര്യ' എന്ന് വിജയ് ദേവരക്കൊണ്ട; ഭാഗ്യവതിയെന്ന് രശ്മിക മന്ദാന- ഫോട്ടോകള്‍
കര്‍ത്താവ് പറയുന്നു, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ, അത് ഞാനും പറയുന്നു: രേണു സുധി