അമ്മയെ ഓർത്താണ് ആത്മഹത്യ ചെയ്യാത്തത്, നേരിട്ട മെന്റൽ ട്രോമ ചെറുതല്ല: ഭാവനയെ കുറിച്ച് സംയുക്ത

Published : Jan 02, 2024, 05:40 PM ISTUpdated : Jan 02, 2024, 05:43 PM IST
അമ്മയെ ഓർത്താണ് ആത്മഹത്യ ചെയ്യാത്തത്, നേരിട്ട മെന്റൽ ട്രോമ ചെറുതല്ല: ഭാവനയെ കുറിച്ച് സംയുക്ത

Synopsis

സ്വയം സ്ട്രോം​ഗ് ആയി മാറിയ ആളാണ് ഭാവനയെന്നും സംയുക്ത വര്‍മ. 

ലയാളികളുടെ ഇഷ്ട നായികമാരാണ് സംയുക്ത വർമയും ഭാവനയും. ഇരുവരും തമ്മിൽ നല്ലൊരു സൗഹൃദവും ഉണ്ട്. ഭാവനയുമൊത്തുള്ള സംയുക്തയുടെ ഫോട്ടോകളും വൈറൽ ആകാറുണ്ട്. പ്രതിസന്ധിഘട്ടത്തിൽ ഭാവനയെ ചേർത്തുപിടിച്ച സംയുക്തുടെ വാക്കുകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ ഭാവനയെ കുറിച്ച് സംയുക്ത പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 

ഭാവന തന്റെ സ്വന്തം സഹോദരിയെ പോലെ ആണെന്നാണ് സംയുക്ത പറയുന്നത്. കഴിഞ്ഞ മൂന്ന് നാല് കൊല്ലം ഭാവന കടന്നു പോയ മാനസിക ആഘാതം ചെറുതല്ലായിരുന്നു എന്നും സ്വയം സ്ട്രോം​ഗ് ആയി മാറിയ കുട്ടിയാണ് നടിയെന്നും സംയുക്ത പറയുന്നു. ബിഹൈൻഡ് വുഡ്സിന് മുൻപ് നൽകിയൊരു അഭിമുഖത്തിൽ ആയിരുന്നു സംയുക്തയുടെ തുറന്നുപറച്ചിൽ. 

ആസിഫ് അലി വേണ്ടെന്ന് വച്ച വേഷം, മമ്മൂട്ടിക്കൊപ്പം കസറാൻ അർജുൻ അശോകൻ, 'ഭ്രമയു​ഗം' അപ്ഡേറ്റ്

"ഭാവനയെ പറ്റി എനിക്ക് ഒരുവാക്കിൽ പറയാനാകില്ല. എന്റെ സഹോദരിയെ പോലെയാണവൾ. സംഘമിത്രയും (സഹോദരി) ഭാ​വനയും ഒരുമിച്ചാണ് പഠിച്ചതും. ഭാവന നിങ്ങൾ കാണുന്നത് പോലെ സ്ട്രോങ് ഒക്കെ ആണെങ്കിലും കഴിഞ്ഞ് പോയ മൂന്ന് നാല് കൊല്ലം ആ കുട്ടി കടന്നുപോയിട്ടുള്ള മെന്റർ ട്രോമ ചെറുതല്ലായിരുന്നു. നമ്മൾ അടുത്ത ആൾക്കാർ മാത്രമെ അത് കണ്ടിട്ടുള്ളൂ. ഭാവന പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയിലേക്ക് വന്ന് അതിൽ നിന്നും ഉയർന്ന് വന്നിട്ടുള്ള ആളാണ്. ഞാൻ ആത്മഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ച് മാത്രമാണെന്ന് പലപ്പോഴും അവൾ എന്നോടും മഞ്ജുവിനോടും പറയാറുണ്ട്. പക്ഷേ നല്ലൊരു ഭർത്താവും കുടുംബവും സഹോദരനും സുഹൃത്തുക്കളും എല്ലാവരുടെയും പിന്തുണയുള്ള ആളാണ് ഭാവന. ആ കുട്ടിയുടെ ഉള്ളിൽ ഒരു ദൈവാംശം ഉണ്ടാകില്ലെ. അങ്ങനെ സ്വയം സ്ട്രോം​ഗ് ആയി മാറിയ ആളാണ് അവൾ", എന്നായിരുന്നു സംയുക്ത പറഞ്ഞത്.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത