അദിതിയും സിദ്ധാര്‍ത്ഥും 'അവര്‍ അത് അങ്ങ് ഓഫീഷ്യലാക്കി': ആശംസ ചൊരിഞ്ഞ് ആരാധകര്‍.!

Published : Jan 02, 2024, 01:10 PM IST
അദിതിയും സിദ്ധാര്‍ത്ഥും 'അവര്‍ അത് അങ്ങ് ഓഫീഷ്യലാക്കി': ആശംസ ചൊരിഞ്ഞ് ആരാധകര്‍.!

Synopsis

അതേ സമയം ഇവര്‍ പങ്കുവച്ച പോസ്റ്റിന് അടിയില്‍ ആരാധകര്‍ ആഹ്ളാദത്തിലാണ്. ക്യൂട്ട് കപ്പിള്‍സ്, എന്നും മനോഹരമായിരിക്കട്ടെ ഈ ബന്ധം തുടങ്ങിയ നിരവധി കമന്‍റുകളാണ് അദിതിയെയും സിദ്ധാര്‍ത്ഥിനെയും തേടി എത്തുന്നത്. 

മുംബൈ: അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും പലവട്ടം ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും പുറത്തുവന്നിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ഈ പുതുവത്സര ദിനത്തില്‍ ഇത് ഉറപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് ഒരു ചിത്രം സിദ്ധാര്‍ത്ഥും അദിതിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇരുവരും ഒന്നിക്കുന്ന വളരെ റൊമാന്‍റിക്കായ സെല്‍ഫിയിട്ടാണ് ഇരുവരും ആരാധകര്‍ക്ക് പുതുവത്സരാശംസ നേര്‍ന്നത്. 

2021ലെ തെലുങ്ക് ചിത്രമായ മഹാ സമുദ്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷം അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ഏറെ അഭ്യൂഹങ്ങൾ വന്നിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ഈ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചിരുന്നു. അതിനുശേഷം, അദിതിയും സിദ്ധാർത്ഥും പല വേദികളിലും ഒന്നിച്ച് കാണപ്പെട്ടു. ബന്ധം സ്ഥിരീകരിക്കുന്നില്ലെങ്കിലും അവർ പരസ്പരം ‘പാര്‍ട്ണേഴ്സ്’ എന്നാണ് വിളിച്ചിരുന്നത്.

അതേ സമയം ഇവര്‍ പങ്കുവച്ച പോസ്റ്റിന് അടിയില്‍ ആരാധകര്‍ ആഹ്ളാദത്തിലാണ്. ക്യൂട്ട് കപ്പിള്‍സ്, എന്നും മനോഹരമായിരിക്കട്ടെ ഈ ബന്ധം തുടങ്ങിയ നിരവധി കമന്‍റുകളാണ് അദിതിയെയും സിദ്ധാര്‍ത്ഥിനെയും തേടി എത്തുന്നത്. 

2023 ഒക്ടോബറിൽ, അദിതിയുടെ മുപ്പത്തിയേഴാം ജന്മദിനത്തില്‍ സിദ്ധാർത്ഥ് അദിതിക്കായി ഒരു മനോഹരമായ ജന്മദിന പോസ്റ്റ് എഴുതിയിരുന്നു. ഇത് ദമ്പതികൾ ബന്ധം ഔദ്യോഗികമായി എന്ന രീതിയില്‍ വാര്‍ത്തകള്‍ വരാന്‍ ഇടയാക്കി. എന്ന് അദിതിയുടെ ചിത്രത്തിനൊപ്പം വളരെ സുന്ദരമായ കവിതയാണ് സിദ്ധാര്‍ത്ഥ് പങ്കുവച്ചത്. 

എസ് യു അരുൺ കുമാർ സംവിധാനം ചെയ്ത ചിറ്റ എന്ന തമിഴ് ചിത്രത്തിലാണ് സിദ്ധാർത്ഥ് അവസാനമായി അഭിനയിച്ചത്. നിമിഷ സജയൻ, അഞ്ജലി നായർ, ആർ ദർശൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. എസ് ശങ്കറിനൊപ്പമുള്ള കമൽഹാസന്‍റെ സിനിമയായ ഇന്ത്യൻ 2-ല്‍ ഒരു പ്രധാന വേഷത്തില്‍ സിദ്ധാര്‍ത്ഥ് എത്തുന്നുണ്ട്. താജ്: ഡിവൈഡഡ് ബൈ ബ്ലഡ് എന്ന രണ്ട് ഭാഗങ്ങളുള്ള വെബ് സീരീസിലാണ് അദിതി അവസാനമായി അഭിനയിച്ചത്. തമിഴിലും തെലുങ്കിലും പുതിയ പദ്ധതികള്‍ അദിതിക്ക് ഉണ്ടെന്നാണ് വിവരം.

ജയറാമിന് പിന്നാലെ ഇടുക്കിയിലെ കുട്ടികര്‍ഷകര്‍ക്ക് സഹായഹസ്തം നീട്ടി മമ്മൂട്ടിയും പൃഥ്വിരാജും

പുതുവത്സര ദിനത്തിലും കത്തി കയറി നേര്; ബോക്സോഫീസ് വിറപ്പിച്ച കളക്ഷന്‍.!

PREV
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി