സിനിമാ മേഖല പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതായി നടി സന ഖാൻ; ഇനി ആത്മീയ പാത

Web Desk   | Asianet News
Published : Oct 09, 2020, 06:55 PM IST
സിനിമാ മേഖല പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതായി  നടി സന ഖാൻ; ഇനി ആത്മീയ പാത

Synopsis

‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻഎന്‍റെ മതത്തിൽ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തിന്‍റെ നല്ല രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാൻ മനസ്സിലാക്കി.

മുംബൈ: സിനിമാ മേഖല പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതായി  നടി സന ഖാൻ. ഇന്‍സ്റ്റഗ്രാമില്‍ വ്യാഴാഴ്ച രാത്രി പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം ആത്മീയതയുടെ പുതിയ വഴി തിരഞ്ഞെടുത്തത് ലോകത്തെ അറിയിച്ചത്. ഇന്ന് മുതൽ മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തീരുമാനമെന്നും. ഷോ ബിസിനസിന്‍റെ ലോകം വിടുന്നുവെന്നും താരം പറയുന്നു.

‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻഎന്‍റെ മതത്തിൽ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തിന്‍റെ നല്ല രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്‍റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കുകയും സമ്പത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞു.

അതിനാൽ, ഇന്ന് മുതൽ, ഷോ ബിസ് ജീവിതശൈലിയോട് വിടപറയാനും മാനവികതയെ സേവിക്കാനും എന്‍റെ സ്രഷ്ടാവിന്റെ കൽപ്പനകൾ പാലിച്ച് ജീവിക്കാനും ഞാൻ തീരുമാനിച്ചു. ഒരു സഹോദരി സഹോദരന്മാരും ഇനി തന്നോട് ഷോ ബിസ് മേഖല സംബന്ധിച്ച ജോലികളുമായി ഒന്നും ചോദിക്കരുത്. ഇത് എന്‍റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്, എനിക്ക് അല്ലാഹു നല്ല വഴി കാണിച്ചുതരട്ടെ എന്ന് ആഗ്രഹിക്കുന്നു.- ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ താരം കുറിക്കുന്നു.

32 കാരിയായ സന ഖാന്‍ ടോയ്ലെറ്റ് എക് പ്രേം കഥ, ജയ് ഹോ തുടങ്ങിയ നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒപ്പം തന്നെ വിവിധ  ദക്ഷിണേന്ത്യന്‍ സിനിമകളിലും സന അഭിനയിച്ചിട്ടുണ്ട്. 

എന്തായാലും സനയുടെ തീരുമാനത്തിന് ബോളിവുഡില്‍ നിന്നും തന്നെ പിന്തുണ ലഭിച്ചു കഴിഞ്ഞു. നിരവധിപ്പേര്‍ സനയുടെ മാര്‍ഗ്ഗം നല്ലത് എന്ന് പോസ്റ്റിന് അടിയില്‍ പറയുന്നു. ഇതോടൊപ്പം തന്നെ തന്‍റെ ഗ്ലാമറസായ ഫോട്ടോകള്‍ പലതും സന തന്‍റെ അക്കൌണ്ടില്‍ നിന്നും ഇന്നലെ നീക്കം ചെയ്തിട്ടുണ്ട്.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്