ഫദേഴ്സ് ഡേ സ്പെഷ്യൽ; അച്ഛനോടൊപ്പം മാസ്റ്ററിലെ പാട്ടിന് ചുവടുവച്ച് സാനിയ

By Web TeamFirst Published Jun 23, 2020, 8:24 PM IST
Highlights

സാനിയയുടെ ഡാൻസ് വീഡിയോകളും ഫോട്ടോസുമെല്ലാം പ്രേക്ഷകർ എന്നും ഏറ്റെടുക്കാറുണ്ട്. ഫാദേഴ്‌സ് ഡേക്ക് പിന്നാലെ എത്തുന്ന വിജയുടെ പിറന്നാളും കണക്കിലെടുത്ത്  താരം തികച്ചും വ്യത്യസ്തമായ ഒരു ഡാൻസുമായാണ് എത്തിയിരിക്കുന്നത്. 

റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിലേക്ക് ചുവടുവച്ച താരമാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിൽ മികച്ച വേഷത്തിലെത്തിയ സാനിയ ലൂസിഫറിലൂടെ മലയാള സിനിമാ രംഗത്ത് സ്വന്തമായൊരു സ്ഥാനം കണ്ടെത്തുകയും ചെയ്തു.

താരത്തിന്റെ ഡാൻസ് വീഡിയോകളും ഫോട്ടോസുമെല്ലാം പ്രേക്ഷകർ എന്നും ഏറ്റെടുക്കാറുണ്ട്. ഫാദേഴ്‌സ് ഡേക്ക് പിന്നാലെ എത്തുന്ന വിജയുടെ പിറന്നാളും കണക്കിലെടുത്ത്  താരം തികച്ചും വ്യത്യസ്തമായ ഒരു ഡാൻസുമായാണ് എത്തിയിരിക്കുന്നത്. 

വിജയ് നായകനായ മാസ്റ്ററിലെ വാത്തി കമിങ് എന്ന ഗാനത്തിന് അച്ഛൻ ഇയപ്പച്ചനൊപ്പം ചുവട് വെക്കുന്ന ഒരു മാസ്സ് ഡാൻസ് കവറാണ് താരം ഒരുക്കിയിരിക്കുന്നത്.  അച്ഛനോടൊപ്പം എനർജറ്റിക്ക് പെർഫോമൻസുമായാണ് സാനിയ എത്തുന്നത്.

'കൈതി'യുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാസ്റ്റര്‍'. ലോകേഷിന്റെ മൂന്നാമത്തെ ചിത്രമാണിത്. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമെന്നാണ് മാസ്റ്ററിനെക്കുറിച്ച് പുറത്തുവന്നിരിക്കുന്ന വിവരം. എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് നിര്‍മ്മാണം.

വിജയ്‌ക്കൊപ്പം വിജയ് സേതുപതിയും എത്തുന്നതിന്റെ പേരില്‍ പ്രഖ്യാപന സമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. മാളവിക മോഹനന്‍ ആണ് നായിക.ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍.

click me!