മനീഷ് മാവേലിയെ കാണാന്‍ കാത്തിരുന്ന 'വേദിക'; വീഡിയോ

By Web TeamFirst Published Sep 23, 2022, 10:12 PM IST
Highlights

റേറ്റിങ്ങിലും പ്രേക്ഷക ഹൃദയങ്ങളിലും മുന്നിലുള്ള ഏഷ്യാനെറ്റ് പരമ്പരയാണ് കുടുംബവിളക്ക്.

റേറ്റിങ്ങിലും പ്രേക്ഷക ഹൃദയങ്ങളിലും മുന്നിലുള്ള ഏഷ്യാനെറ്റ് പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന പരമ്പര ആകാംക്ഷയുളവാക്കുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പരമ്പരയിലെ സാധാരണക്കാരിയായ വീട്ടമ്മയായ സുമിത്രയെ അവതരിപ്പക്കുന്നത് സിനിമാ താരം മീര വാസുദേവാണ്. കരുത്തുറ്റ നെഗറ്റീവ് വേഷം കൈകാര്യം ചെയ്യുന്നതാകട്ടെ നിരവധി സിനിമകളിലൂടെ തന്നെ പരമ്പരകളിലേക്കെത്തിയ ശരണ്യ ആനന്ദുമാണ്.

സിദ്ധാര്‍ത്ഥിന്റെ ഭാര്യയായ സുമിത്രയില്‍ നിന്ന് ഭര്‍ത്താവിനെ തട്ടിയെടുക്കുന്ന 'വേദിക'യും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി. മിനിസ്‌ക്രീന്‍ കൂടാതെ യൂട്യൂബിലും താരം തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.

പരമ്പരയിലെ വില്ലത്തി യൂട്യൂബ് വ്‌ളോ​ഗുമായി എത്തിയപ്പോഴാണ്, താരം ഇത്ര പാവമാണല്ലോയെന്ന് ആരാധകര്‍ക്ക് മനസ്സിലായത്. തന്റെ ചാനലിലൂടെ യഥാര്‍ത്ഥ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ശരണ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയ വഴി മാത്രം പ്രേക്ഷകര്‍ക്ക് പരിചിതമായ ശരണ്യയുടെ ഭര്‍ത്താവ് മനീഷ് രാജന്‍ നാരായണന്‍ ശരണ്യക്കൊപ്പം ആദ്യമായി ടെലിവിഷന്‍ വേദിയിലെത്തിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആദ്യമായി തന്റെ യൂട്യൂബ് ചാനലില്‍ ഭര്‍ത്താവിനെ കൊണ്ടു വന്നിരിക്കയാണ് ശരണ്യ. കൊണ്ടുവന്നു എന്ന് പറഞ്ഞാല്‍ പോര. 'പോയി കൂട്ടിക്കൊണ്ടുവന്നു' എന്നുവേണം പറയാന്‍. അച്ഛനൊപ്പം കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പോയാണ് ശരണ്യ മനീഷിനെ കൂട്ടിക്കൊണ്ടുവന്നത്. നിങ്ങള്‍ കാണാന്‍ ആഗ്രഹിച്ച ആള്‍ എത്തി എന്ന ടൈറ്റിലോടെയാണ് ശരണ്യ വീഡിയോ പങ്കുവച്ചത്. അതിന്റെ കാരണം മനീഷ് എവിടെയെന്ന് ശരണ്യയുടെ ആരാധകര്‍ ചോദിക്കുന്നതാണ്. മുന്നേ ഏഷ്യാനെറ്റില്‍ വന്നപ്പോഴെല്ലാം പവര്‍ പെര്‍ഫോമന്‍സ് കാഴ്ച്ചവച്ചതോടെ മനീഷിനെ ശരണ്യയുടെ ആരാധകര്‍ക്കെല്ലാം പരിചയമായിട്ടുണ്ട്.

താന്‍ വളരെ എക്‌സൈറ്റഡാണ് എന്നു പറഞ്ഞു കൊണ്ടാണ് ശരണ്യ മനീഷിനെ കൂട്ടാന്‍ പോകുന്നത്. കുറച്ചധികം നാളുകള്‍ക്കു ശേഷമാണ് കാണുന്നതെന്ന് താരം പറയുന്നുമുണ്ട്. കൂടാതെ കഴിഞ്ഞ ഓണത്തിനാണ് മനീഷ് നാട്ടില്‍ അവസാനം വന്നതെന്നും മനീഷ് ഒരു മാവേലിയാണെന്നും ശരണ്യ പറയുന്നുണ്ട്. എല്ലാവര്‍ക്കും മനീഷേട്ടനെ പരിചയപ്പെടുത്തിത്തരാം എന്നെല്ലാം പറഞ്ഞാണ് ശരണ്യ വീഡിയോ തുടങ്ങിയതെങ്കിലും, മനീഷ് വന്ന തിരക്കില്‍പ്പെട്ട് ശരണ്യ ക്യാമറയുടേയും യൂട്യൂബിന്റേയും വരെ കാര്യം മറന്നുപോയി. മനീഷ് ഹായ് ഓള്‍ എന്ന് പറയുമ്പോളാണ് ശരണ്യയും ക്യാമറയുടെ കാര്യം ഓര്‍ക്കുന്നത്. ഏതായാലും താരത്തിന്റെ മനോഹരമായ വ്‌ളോ​ഗ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 'വേദിക എന്തൊരു സ്വീറ്റാണ്, ചേട്ടന്‍ പൊളിയാണ്, അടിപൊളി കുടുംബം, കുടുംബവിളക്കില്‍ കാണുമ്പോള്‍ ഇടിക്കാന്‍ തോന്നും പക്ഷെ ഇത്ര പാവമാണല്ലേ..' എന്നെല്ലാമാണ് ആരാധകര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

നിത്യ ദാസിന്റെ ​ഗംഭീര തിരിച്ചുവരവ്; ഭയപ്പെടുത്തി 'പള്ളിമണി' ടീസർ

click me!