ബാംഗ്ലൂരിനോട് ബൈ പറഞ്ഞ് ഗേൾസ് ട്രിപ്പ്; സന്തോഷം പങ്കിട്ട് ഷഫ്നയും ഗ്യാങ്ങും

Published : Nov 14, 2024, 10:24 PM IST
ബാംഗ്ലൂരിനോട് ബൈ പറഞ്ഞ് ഗേൾസ് ട്രിപ്പ്; സന്തോഷം പങ്കിട്ട് ഷഫ്നയും ഗ്യാങ്ങും

Synopsis

പ്ലസ് ടു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷഫ്‌നയും സജിനും പ്രണയത്തിലാകുന്നത്.

ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഷഫ്‌ന നിസാം. ‍വർഷങ്ങൾക്ക് മുൻപ് ബിഗ് സ്ക്രീനിലേക്ക് എത്തിയ ഷഫ്‌ന ഇപ്പോൾ ബിഗ് സ്‌ക്രീനിൽ സജീവം അല്ലെങ്കിലും എക്കാലവും മലയാളികൾക്ക് ഓർത്തിരിക്കാൻ ഒരുപിടി നല്ല കഥാപാത്രങ്ങളെ വളരെ ചെറുപ്പത്തിലെ തന്നെ ഷഫ്‌ന സമ്മാനിച്ചിട്ടുണ്ട്. നിലവിൽ സീരിയലുകളിൽ സജീവമാണ് ഷഫ്ന. 

സോഷ്യൽ മീഡിയയിൽ ജീവിതത്തിലെയും കരിയറിലെയും വിശേഷങ്ങൾ പങ്കുവെച്ച് ഷഫ്‌ന ആരാധകർക്ക് മുന്നിലെത്താറുണ്ട്. ഷഫ്നയുടെ അടുത്ത സുഹൃത്തുക്കളാണ് നടിമാരായ ഗോപിക അനിലും കീർത്തന അനിലും സ്വപ്ന ട്രീസയുമെല്ലാം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇവരുടെ ആരാധകർ ഏറ്റെടുത്ത ബാംഗ്ലൂർ ട്രിപ്പ്‌ അവസാനിച്ചെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ഷഫ്ന ഇപ്പോൾ. അഞ്ച് ദിവസമായി ഗേൾസ് ഗ്യാങ് നിറഞ്ഞ ആഘോഷത്തിലായിരുന്നു.

ഗോപിക, സഹോദരി കീർത്തന, സ്വപ്ന, ഷഫ്‌ന, ദിവ്യ എന്നിവർക്കൊപ്പം ഗോപികയുടെയും കീർത്തനയുടെയും അമ്മയും ഉണ്ടായിരുന്നുവെന്നതാണ് ഏറ്റവും രസകരമായ കാര്യം. ഞങ്ങളുടെ അമ്മ സൂപ്പർ കൂൾ ആണ്, അതാണ് അമ്മയെയും ഗേൾസ് ട്രിപ്പിൽ ചേർത്തതെന്ന് ഇവർ പറഞ്ഞിരുന്നു. ബാംഗ്ലൂർ ഡേയ്‌സ് എന്ന ക്യാപ്‌ഷനോടെയാണ് അവസാന ദിന ചിത്രങ്ങൾ ഷഫ്‌ന പങ്കുവെച്ചത്. ബാംഗ്ലൂർ യാത്ര അവസാനിച്ചതായി കാണിച്ച് ഗോപികയും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

പ്ലസ് ടു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷഫ്‌നയും സജിനും പ്രണയത്തിലാകുന്നത്. സിനിമാ ലോകത്ത് ഷഫ്‌ന ശ്രദ്ധ നേടുന്ന കാലമായിരുന്നു അത്. സജിന്‍ ആയിരുന്നു പ്രണയാഭ്യര്‍ത്ഥന നടത്തിയത്. തുടര്‍ന്ന് ഇരുവരും രണ്ട് വര്‍ഷക്കാലം പ്രണയിച്ചു നടന്നു. എന്നാല്‍ പ്രണയം വീട്ടില്‍ അറിഞ്ഞതോടെ പ്രശ്നമാവുകയും ചെയ്തു. പിന്നാലെ ഇരുവരും വിവാഹിതരാകുകയും ചെയ്തു. സാന്ത്വനം എന്ന സീരിയലിലൂടെയാണ് സജിന് ഏറെ ജനപ്രീതി ലഭിക്കുന്നത്. ഗോപികയും സജിനും തമ്മിലുള്ള കോമ്പിനേഷന്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 

സുരാജിനൊപ്പം ഞെട്ടിച്ച് ഹ്രിദ്ധു ഹാറൂണും ടീമും; 'മുറ' സക്സസ് ടീസർ എത്തി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത