'പാഷൻ മുഖ്യം ബി​ഗിലേ..'; നിറവയറിൽ മാസ് ഡാൻസുമായി ഷംന കാസിം- വീഡിയോ

Published : Jan 26, 2023, 07:36 AM ISTUpdated : Jan 26, 2023, 07:42 AM IST
'പാഷൻ മുഖ്യം ബി​ഗിലേ..'; നിറവയറിൽ മാസ് ഡാൻസുമായി ഷംന കാസിം- വീഡിയോ

Synopsis

ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം അഭിനയിച്ചത്.

തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് ഷംന കാസിം. നൃത്തവേദിയിൽ നിന്നും വെള്ളിത്തിരയിൽ എത്തിയ ഷംന മലയാളത്തിനെപ്പം ഇതര ഭാഷാ ചിത്രങ്ങളും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മലയാളം ഒഴിച്ചുള്ള ഭാഷകളിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഭർത്താവ്. നിലവിൽ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ദമ്പതികൾ. ഈ അവസരത്തിൽ നിറവയറിൽ ഡാൻസ് കളിക്കുന്ന ഷംനയുടെ വീഡിയോയാണ് പുറത്തുവരുന്നത്. 

അനുപമ പരമേശ്വരൻ നായികയായി എത്തിയ റൗഡി ബോയ്സിലെ ബൃന്ദാവനം എന്ന ​ഗാനത്തിനാണ് ഷംന ചുവടുവെച്ചത്. ഏത് പരിപാടിയിലാണ് ഷംന നൃത്തം അവതരിപ്പിച്ചതെന്ന് വ്യക്തമല്ല. ഹെവി ​ഗൗൺ ധരിച്ചാണ് ഷംന കാസിമിന്റെ നൃത്തം. എന്റെ കുഞ്ഞിനൊപ്പം എന്ന ക്യാപ്ഷനോടെ ഇൻസ്റ്റ​ഗ്രാമിൽ നൃത്ത വീഡിയോ ഷംന പങ്കുവച്ചിട്ടുണ്ട്.  

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഷംനയുടെ നിശ്ചയദാർഢ്യത്തെ അഭിനന്ദിച്ച് ആരാധകരും രം​ഗത്തെത്തി.
ചിലർ കുഞ്ഞിനെ കുറിച്ചുള്ള ആകുലതകളും പങ്കുവച്ചിട്ടുണ്ട്. അഭിനയവും നൃത്തവും ഷംനയ്ക്ക് ജീവിതത്തിൽ നിന്നും മാറ്റി നിർത്താൻ പറ്റാത്ത ഘടകങ്ങളാണെന്നാണ് മറ്റുചിലർ പറയുന്നത്.

കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. 'മഞ്ഞു പോലൊരു പെൺകുട്ടി' എന്ന ചിത്രത്തിലൂടെ 2004ൽ ആയിരുന്നു സിനിമാ അരങ്ങേറ്റം. തെലുങ്ക്, തമിഴ്, കന്നട സിനിമകളിൽ സജീവമാണ് ഷംന കാസിം ഇപ്പോള്‍. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം അഭിനയിച്ചത്. കൂടാതെ റിയാലിറ്റി ഷോകളിൽ മെന്ററായും ഷംന പ്രത്യക്ഷപ്പെടാറുണ്ട്.  'പടം പേസും', 'പിസാസ് 2', 'അമ്മായി', 'ദസറ', 'ബാക്ക് ഡോര്‍', 'വൃത്തം' തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ഷംന കാസിമിന്റേതായി റിലീസിനൊരുങ്ങുന്നതും പ്രഖ്യപിക്കപ്പെട്ടവയായുമുണ്ട്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത