
'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശിവാനി മേനോൻ. പരമ്പരയിലെ നീലു- ബാലു ദമ്പതികളുടെ നാലാമത്തെ മകളായിട്ടാണ് ശിവാനി എത്തുന്നത്. പരമ്പരയിലും താരത്തിന്റെ പേര് ശിവാനി എന്ന് തന്നെയാണ്. സോഷ്യൽ മീഡിയയിലും സജീവമായ ഈ കുട്ടി താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. വളരെ ചെറിയ കുട്ടികളായി പ്രേക്ഷകർ കണ്ടിരുന്ന കേശുവും ശിവയുമെല്ലാം വളർന്ന് വലിയ കുട്ടികളായി മാറി കഴിഞ്ഞു. കേശുവായി അൽ സാബിത്താണ് അഭിനയിച്ചിരുന്നത്. ശിവാനി സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ശിവാനി നടത്തുന്നുണ്ട്. ചില ഫോട്ടോഷൂട്ടുകളും ശിവാനി ചെയ്തിട്ടുണ്ട്.
ശിവ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെ വേഗത്തിലാണ് വൈറലാകുന്നത്. ഡാൻസ് കളിക്കാനും പഠിക്കാനും താൽപര്യമുള്ള ആളാണ് ശിവാനി. കുട്ടി താരത്തിന്റെ നൃത്തങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ കടൽകരയിൽ നിന്ന് കടൽ ആസ്വദിക്കുന്നതിനൊപ്പം വളരെ ചെറിയ ചുവടുകൾ വെക്കുന്നതുമായ വീഡിയോയാണ് ശിവാനി പങ്കുവെയ്ക്കുന്നത്. ആകാശത്തോടും കടലിനോടുമുള്ള എന്റെ ഇഷ്ടം ഒരിക്കലും അവസാനിക്കില്ല എന്നും താരം വീഡിയോയ്ക്കൊപ്പം ചേർക്കുന്നു.
ഒരു ലോക്കൽ ചാനലിൽ കിലുക്കാംപെട്ടി എന്ന ഷോയിൽ കുട്ടി അവതാരകയായിട്ടാണ് ശിവാനി തന്റെ കരിയർ തുടങ്ങുന്നത്. 2015-ലാണ് ഉപ്പും മുളകിലേക്കും വരുന്നത്. എട്ട് വർഷത്തോളമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ് ശിവാനി ഇപ്പോൾ. 2007-ൽ ജനിച്ച ശിവാനിക്ക് ഇപ്പോൾ പതിനഞ്ച് വയസ്സ് മാത്രമാണ് പ്രായം. തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശികളായ, മീനയുടെയും ആനന്ദിന്റെയും ഏക മകളാണ് ശിവാനി മേനോൻ. പഠനത്തിലും കലയിലും, സ്പോർട്സിലും ഒരേ പോലെ മികവ് പുലർത്തുന്ന ഈ കലാകാരിയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു പീഡിയാട്രീഷൻ ആകണം എന്നാണ്.
'ഞങ്ങളുടെ ഉയിരും ഉലകവും'; നയൻതാര- വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ