ഡാൻസുമായി 'വിക്രമും സോണിയും'; കിരണും കല്യാണിയും എവിടെയെന്ന് ആരധകർ

Published : Jun 25, 2022, 03:44 PM IST
ഡാൻസുമായി 'വിക്രമും സോണിയും'; കിരണും കല്യാണിയും എവിടെയെന്ന് ആരധകർ

Synopsis

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം.

ലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം (Mounaragam). ഊമയായ പെൺകുട്ടി കല്ല്യാണിയുടെയും (Kiran, Kallyani) കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്.  ഒപ്പം രണ്ട് കുടുംബങ്ങളുടെ ഭാഗമായി നടക്കുന്ന സംഭവവികാസങ്ങളും പരമ്പര വരച്ചുകാട്ടുന്നു.

പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കല്യാൺ ഖന്ന ശ്രീശ്വേത, കാർത്തിക് പ്രസാദ് തുടങ്ങി  നിരവധി പേരാണ് പരമ്പരയിൽ മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നത്. പരമ്പരയോടുള്ള ഇഷ്ടം പോലെ തന്നെ പരമ്പരയിൽ കഥാപാത്രങ്ങളായി എത്തുന്ന താരങ്ങളോടും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ പരമ്പരയിൽ വിക്രം, സോണി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശ്രീശ്വേത മഹാലക്ഷ്മിയും കല്യാൺ ഖന്ന എന്നിവർ ചേർന്ന് ചെയ്ത റൊമാന്റിക് ഡാൻസ് റീലാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പരമ്പരയിൽ ഒളിഞ്ഞും തെളിഞ്ഞും വലിയ രസത്തിലല്ലാത്ത മുഹുർത്തങ്ങളുണ്ടായിട്ടുണ്ടെങ്കിലും വലിയ ഓഫ് സ്ക്രീനിൽ വലിയ കൂട്ടാണ് ഞങ്ങളെന്ന് തെളിയിക്കുകയാണ് ഇതുവരും. ഇത് തന്നെയാണ് ആരാധകർ കമന്റുകളി ചോദിക്കുന്നതും. ഒപ്പം പരമ്പരയിലെ നായികാ നായകൻ മാരായ കല്യാണിയും കിരണും എവിടെന്നും ആരാധകർ കമന്റുകളിൽ ചോദിക്കുന്നു.

കുറേ നാളായി ഈ വീഡിയോ എടുത്ത് വച്ചിട്ട്, ഒടുവിൽ കിട്ടി എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ശ്രീശ്വേത കുറിച്ചിരിക്കുന്നത്. ഉഫ്.. ഫൈനലി.. എന്നാണ് വീഡിയോക്ക് ഐശ്വര്യ റാംസായി കമന്റ് ചെയ്തിരിക്കുന്നത്. പ്രദീപ് പണിക്കരുടെ രചനയില്‍ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'. 'ഭാര്യ' എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പര്‍ ഹിറ്റ് സീരിയലുകളില്‍ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍