കേദാര്‍ വന്നതിന് ശേഷം ജീവിതം ആകെ മാറി; മകനെ കുറിച്ച് സ്നേഹയും ശ്രീകുമാറും

By Web TeamFirst Published Apr 19, 2024, 9:46 PM IST
Highlights

കുഞ്ഞ് നടനാകാണം പാട്ടുകാരനാക്കണമെന്ന സ്വപ്നമുണ്ടോയെന്ന ചോദ്യത്തിന് നമ്മൾ എന്തിനും റെഡിയാണെന്നാണ് സ്നേഹയും ശ്രീകുമാറും പറയുന്നത്.

റിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് എസ് പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും. വര്‍ഷങ്ങളോളം ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് പ്രണയത്തിലാവുന്നതും പിന്നീട് വിവാഹിതരാവുന്നതും. അങ്ങനെ വിവാഹശേഷം സന്തുഷ്ടരായി കഴിയുന്ന ദമ്പതിമാര്‍ക്കിടയിലേക്ക് കഴിഞ്ഞ വര്‍ഷമാണ് ഒരു മകന്‍ ജനിക്കുന്നത്. കേദാര്‍ എന്ന് പേരിട്ടിരിക്കുന്ന മകന്റെ കൂടെയുള്ള ജീവിതം ആഘോഷമാക്കുകയാണ് ഇരുവരും ഇപ്പോള്‍. 

ഇപ്പോഴിതാ പുതിയൊരു അഭിമുഖത്തില്‍ കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ജീവിതത്തെ പറ്റിയും അഭിനയ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചുമൊക്കെ താരങ്ങള്‍ സംസാരിക്കുകയാണ്. ഗര്‍ഭിണിയായതിന് ശേഷമാണ് താന്‍ സ്വയം പര്യാപ്തയായതെന്നാണ് സ്‌നേഹ പറയുന്നത്. എല്ലാ സ്ത്രീകളും ഗര്‍ഭകാലത്ത് ഭര്‍ത്താവ് കൂടെ വേണമെന്നാണ് ആഗ്രഹിക്കുക. എന്നാല്‍ ശ്രീയ്ക്ക് പലപ്പോഴും എന്റെ കൂടെ വരാന്‍ പറ്റുന്ന സാഹചര്യമല്ലായിരുന്നു. ഒന്നോ രണ്ടോ തവണ മാത്രമേ ആശുപത്രിയിലെ ചെക്കപ്പിനും സ്‌കാനിങ്ങിനുമൊക്കെ ശ്രീ വന്നിട്ടുള്ളു. ബാക്കിയൊക്കെ താന്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്താണ് ആശുപത്രിയിലേക്ക് പോയിട്ടുള്ളതെന്നും സ്‌നേഹ കൂട്ടിച്ചേര്‍ക്കുന്നു.

കേദാര്‍ വന്നതിന് ശേഷം തങ്ങള്‍ രണ്ട് പേരുടെയും ജീവിതം ആകെ മാറി മറിഞ്ഞുവെന്നാണ് സ്‌നേഹയും ശ്രീകുമാറും ഒരുപോലെ പറയുന്നത്. മാത്രമല്ല കുഞ്ഞ് ജനിച്ച് മുപ്പത്തിയേഴാമത്തെ ദിവസം മുതല്‍ താന്‍ അഭിനയിക്കാന്‍ ഇറങ്ങിയെന്നും സ്‌നേഹ പറഞ്ഞു. മാത്രമല്ല തന്റെ മകനായി തന്നെ കേദാര്‍ അഭിനയിക്കുകയും ചെയ്തതിന്റെ സന്തോഷവും താരങ്ങള്‍ പങ്കുവെച്ചു.

നേടിയത് 135 കോടി; ബാക്കി കഥപറയാൻ സച്ചിനും റീനുവും വീണ്ടും വരുന്നു; 'പ്രേമലു 2' ഉടൻ

കുഞ്ഞ് നടനാകാണം പാട്ടുകാരനാക്കണമെന്ന സ്വപ്നമുണ്ടോയെന്ന ചോദ്യത്തിന് നമ്മൾ എന്തിനും റെഡിയാണെന്നാണ് സ്നേഹയും ശ്രീകുമാറും പറയുന്നത്. അവൻറെ ഇഷ്ടമെന്താമോ അതിനനുസരിച്ച് വിടാൻ തങ്ങൾ ഒരുങ്ങി കൊണ്ടിരിക്കുകയാണെന്നും ഇരുവരും പറയുന്നു. ചെണ്ടകൊട്ടുമ്പഴും പാട്ടുപാടുമ്പോഴുമെല്ലാം ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. പിന്നീട് എന്താകുിമെന്ന് അറിയില്ലെന്നും താരങ്ങൾ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!