ഇതാ ആ കൺമണി; മകന്റെ മുഖം ആരാധകരെ കാണിച്ച് സ്നേഹയും ശ്രീകുമാറും

Published : Jun 23, 2023, 07:17 PM IST
ഇതാ ആ കൺമണി; മകന്റെ മുഖം ആരാധകരെ കാണിച്ച് സ്നേഹയും ശ്രീകുമാറും

Synopsis

മകനെ ആരാധകരെ കാണിക്കുക എന്ന ഉദ്ദേശത്തോടെയാണ് ശ്രീകുമാറും സ്നേഹയും വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ക്കപ്പഴം, മറിമായം തുടങ്ങിയ ഹാസ്യപരമ്പരകളിലൂടെ പ്രേക്ഷകരെ സമ്പാദിച്ച താരങ്ങളാണ് സ്നേഹയും ഭർത്താവ് ശ്രീകുമാറും. അടുത്തിടെയാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. ഗർഭിണിയായിരിക്കെ ഒമ്പത് മാസം വരെ സ്നേഹ നിറവയറുമായി സീരിയലുകളിൽ അഭിനയിച്ചിരുന്നു. ജൂൺ ഒന്നിന് ഉച്ചയോടെയാണ് കുഞ്ഞ് പിറന്നത്. തന്റെ പ്രസവ സമയത്ത് ശ്രീകുമാർ ഷൂട്ടിലായിരുന്നുവെന്നും പ്രസവം കഴിഞ്ഞ ശേഷമാണ് ആശുപത്രിയിൽ എത്തിയതെന്നും സ്നേഹ പറഞ്ഞിരുന്നു. 

ഇപ്പോഴിതാ ഭർത്താവ് ശ്രീകുമാറിനും ഓമനകൺമണിക്കുമൊപ്പം പുതിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. ഒപ്പം ആശുപത്രിയിലെ അനുഭവങ്ങളും സ്നേഹ പങ്കുവെച്ചു. പ്രസവ സമയത്ത് ശ്രീകുമാർ അടുത്തില്ലാതിരുന്നതിനെ കുറിച്ചും സ്നേഹ വീഡിയോയിൽ പരിഭവം പറഞ്ഞു. വീണയും ഡോക്ടറും വരെ ശ്രീകുമാറിനെ നിരന്തരമായി വിളിച്ചിരുന്നുവെന്നും കുഞ്ഞ് ജനിച്ച ശേഷമാണ് ശ്രീകുമാർ വന്നതെന്നും സ്നേഹ പറയുന്നു. ഷെഡ്യൂൾ പാക്കപ്പ് കൂടിയായതിനാൽ ഷൂട്ട് മാറ്റിവെക്കാനോ ഒഴിവാക്കാനോ പറ്റുമായിരുന്നില്ലെന്നും, ശ്രീകുമാർ പറഞ്ഞു. കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം താൻ പ്രസവിക്കുന്ന സമയത്ത് പുറത്തുണ്ടായിരുന്നവെന്നും ശ്രീകുമാർ മാത്രമാണ് ഇല്ലാതിരുന്നതെന്നും സ്നേഹ പറയുന്നു.

'ശ്രീ വന്നത് പ്രസവത്തിന് ശേഷമാണ്. ഡോക്ടർ വരെ ശ്രീയെ എവിടെയാണ് വരുന്നില്ലേയെന്ന് ചോദിച്ച് വിളിച്ചിരുന്നു. ആദ്യം എന്നെ കാണാനാണ് വന്നത്. കണ്ണൊക്കെ നിറഞ്ഞിരിക്കുകയായിരുന്നു. ശേഷം മോനെ കാണാനായി പോയി. അവിടെ ചെന്ന് മകനെ എടുത്തുവെന്നും സ്നേഹ പറയുന്നു.

മകനെ ആരാധകരെ കാണിക്കുക എന്ന ഉദ്ദേശത്തോടെയാണ് ശ്രീകുമാറും സ്നേഹയും വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആൺകുഞ്ഞാണ് പിറന്നതെന്ന് സ്നേഹയും ശ്രീകുമാറും അറിയിച്ചിരുന്നെങ്കിലും കുഞ്ഞിന്റെ ചിത്രങ്ങളോ വീഡിയോയോ ഇരുവരും പങ്കുവെച്ചിരുന്നില്ല. പുതിയ വീഡിയോയിലാണ് കുഞ്ഞിന്റെ മുഖം ആദ്യമായി വെളിപ്പെടുത്തിയത്. 'അല്ലിയിളം പൂവോ' എന്ന പാട്ട് പാടിയാണ് വീഡിയോയിലേക്ക് ശ്രീകുമാർ മകനെ ക്ഷണിച്ചത്.

'കില്ലാടി'യാകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി, 'ജീവിത ഗ്രാഫി'ൽ തപ്പിത്തടഞ്ഞ അനിയൻ മിഥുൻ

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്