അമ്പമ്പോ ഞെട്ടിച്ചു കളഞ്ഞല്ലോ..; 'ബസന്തി' ​ഗെറ്റപ്പിലെ ഈ താരത്തെ മനസിലായോ

Published : Jan 11, 2024, 09:06 AM ISTUpdated : Jan 11, 2024, 09:13 AM IST
അമ്പമ്പോ ഞെട്ടിച്ചു കളഞ്ഞല്ലോ..; 'ബസന്തി' ​ഗെറ്റപ്പിലെ ഈ താരത്തെ മനസിലായോ

Synopsis

ഒറ്റനോട്ടത്തിൽ ഇത് ആ താരമാണോ എന്ന് പോലും മനസിലാകാത്ത തരത്തിലാണ് മേക്കോവര്‍. 

ങ്ങളുടെ കഥാപാത്രങ്ങൾക്കായി ഏതറ്റം വരെയും പോകുന്നവരാണ് സിനിമാ- സീരിയൽ താരങ്ങൾ. അതിനായി അവർ നടത്തുന്ന മേക്കോവറുകളും ഫിറ്റ്നെസുമെല്ലാം പലപ്പോഴും വൈറലാകാറുമുണ്ട്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. 

കേരളത്തെമ്പാടും ഏറെ ശ്രദ്ധപിടിച്ചു പറ്റിയ 'മറിമായം' എന്ന സറ്റയർ പ്രോ​ഗ്രാമിലെ ഒരു കഥാപാത്രത്തിന്റെ ലുക്കാണിത്. നാടോടി സ്ത്രീയുടെ വേഷത്തിലാണ് ഈ നടി എത്തിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഇത് ആ താരമാണോ എന്ന് പോലും മനസിലാകാത്ത തരത്തിലാണ് മേക്കേവര്‍. പറഞ്ഞ് വരുന്ന ഫോട്ടോയിലെ താരം വേറെ ആരുമല്ല. സ്നേഹ ശ്രീകുമാർ ആണ്. 

ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ചിലർ ഈ പറക്കും തളിക സിനിമയിലെ നിത്യ മേനോന്റെ കഥാപാത്രവുമായി താരതമ്യപ്പെടുത്തുന്നുമുണ്ട്. 'മേക്കപ്പ് മാൻ.. പൊളിച്ചു, ഇത് പൊളിക്കും, കുറച്ച് മേക്കപ്പൊക്കെ ആകാമായിരുന്നു, ഇത് സ്നേഹയല്ലേ, വല്ല്യേ മൂക്കുത്തയിട്ടാൽ അറിയില്ലാന്നു കരുതിയോ, ബസന്തി അല്ലെ ഇത്, ഇഡലി ഗർഭ ദോശ ഗർഭ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

'കമന്റിലെ നന്മമരങ്ങൾ'; അശ്ലീലം പറഞ്ഞയാളുടെ ഫോൺ കോൾ പുറത്തുവിട്ടു, ആര്യക്ക് നേരെ വിമർശനം !

കാലങ്ങളായി അഭിനയ രംഗത്ത് സജീവമായി തുടരുന്ന ആളാണ് സ്നേഹ ശ്രീകുമാര്‍. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സ്നേഹ, ഒരു കഥകളി കലാകാരി കൂടിയാണ്. 2019ല്‍ ആയിരുന്നു സ്നേഹയുടെയും നടന്‍ ശ്രീകുമാറിന്‍റെയും വിവാഹം. കേദാര്‍ എന്ന മകനും ഈ ദമ്പതികള്‍ക്ക് ഉണ്ട്. അടുത്തിടെ ആയിരുന്നു സ്നേഹയും ശ്രീകുമാറും തങ്ങളുടെ നാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. '4 വർഷം മുമ്പുള്ള ഡിസംബര്‍ 11. സംഭവബഹുലമായ 4 വർഷങ്ങൾ. അങ്ങനെ വിജയകരമായി മുന്നോട്ട്..'എന്നാണ് ഇരുവരും അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത