കഴിഞ്ഞ ദിവസം ആണ് പ്രൊജക്ടിന്റെ കാര്യം പറയാനെന്ന് പറഞ്ഞ് വിളിച്ച്, അശ്ലീലം പറഞ്ഞ ആളുടെ വീഡിയോ ആര്യ പുറത്തുവിട്ടത്.

ഴിഞ്ഞ ദിവസം ആയിരുന്നു നടിയും അവതാരികയുമായ ആര്യ ബാബു തനിക്ക് വന്നൊരു അശ്ലീല ഫോൺ കോളിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. പ്രൊജക്ടിന്റെ കാര്യം പറയാൻ വിളിച്ചയാൾ വളരെ അശ്ലീമായി സംസാരിക്കുന്നതിന്റെ വീഡിയോയും അയാളുടെ ഫോൺ നമ്പറും അടക്കം പുറത്തുവിട്ടിരുന്നു. ഇത് വാർത്തകളിൽ ഇടംനേടുകയും ചെയ്തിരുന്നു. എന്നാൽ ഈ വാർത്തകൾക്ക് താഴെ വന്ന വിമർശന കമന്റുകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആര്യ ഇപ്പോൾ. 

ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയും അവയ്ക്ക് താഴെ വന്ന കമന്റുകളുമാണ് ആര്യ ബാബു പങ്കുവച്ചിരിക്കുന്നത്. സ്ത്രീകൾ അടക്കമുള്ളവരാണ് ആര്യയ്ക്ക് എതിരെ മോശം കമന്റുകളുമായി എത്തിയത്. ചിലർ അശ്ലീലം പറഞ്ഞയാളെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. 'കമന്റ് സെക്ഷനിലെ നന്മ മരങ്ങളോട്. നിങ്ങളുടെ കുടുംബത്തോട് സഹതാപം തോന്നുകയാണ്. നിങ്ങളെ വളർത്തിയതിന്', എന്നാണ് ആര്യ കുറിക്കുന്നത്. ഒപ്പം വാർത്തകൾക്ക് നല്ല ചിത്രങ്ങൾ നൽകാമായിരുന്നുവെന്നും ആര്യ പറയുന്നുണ്ട്.

View post on Instagram

'പിന്നാലെ നിരവധി പേരാണ് ആര്യയ്ക്ക് പിന്തുണയുമായി രം​ഗത്ത് എത്തിയത്. പറയുന്നവരുടെ വായ മൂടികെട്ടാൻ നമ്മളെ കൊണ്ട് പറ്റില്ല, ഇങ്ങനെയുള്ള കുറേവന്മാർ ചേർന്നതാണ് നമ്മുടെ സമൂഹം, കാര്യമാക്കണ്ട വിട്ടേര്, ഇങ്ങനെയുള്ള എല്ലാത്തിനെയും സോഷ്യൽ മീഡിയയിൽ നിന്നും തന്നെ അകറ്റി നിർത്തണം, ഈ സമൂഹം എങ്ങോട്ടാണ് പോകുന്നത്, ആ മൂന്നാമത്തെ സ്ക്രീൻ ഷോട്ട്..അവന്റെ അണപ്പല്ല് ഊരിയെടുക്കണം', എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇവിടെയും ആര്യയെ വിമർശിക്കുന്നവരുണ്ട്. 

'ഉള്ളത് വിറ്റ് നാടകം എടുത്ത് നശിച്ചുപോയ നാടകക്കാരെ ഇവിടെയുള്ളൂ'; ബിജു സോപാനം പറയുന്നു

കഴിഞ്ഞ ദിവസം ആണ് പ്രൊജക്ടിന്റെ കാര്യം പറയാനെന്ന് പറഞ്ഞ് വിളിച്ച്, അശ്ലീലം പറഞ്ഞ ആളുടെ വീഡിയോ ആര്യ പുറത്തുവിട്ടത്. ആര്യയുടെ സുഹൃത്താണ് ഇയാളോട് സംസാരിച്ചത്. താൻ സ്വയം ഭോഗം ചെയ്യുകയാണ് എന്നൊക്കെ ഇയാൾ പറയുന്നത് വീഡിയോയിൽ കേൾക്കാമായിരുന്നു. സംഭവത്തില്‍ സുഹൃത്ത് വഴി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 

ഞരമ്പന്റെ ലീലാവിലാസങ്ങൾ | Arya badai phone call issue update | Badai Talkies By Arya