'മണ്ഡരിക്ക് മണ്ട പോയ പെണ്ണൊരുത്തി'; രസകരമായ വീഡിയോയുമായി ശ്രീശ്വേത

Published : Jul 29, 2022, 11:08 PM ISTUpdated : Jul 29, 2022, 11:11 PM IST
'മണ്ഡരിക്ക് മണ്ട പോയ പെണ്ണൊരുത്തി'; രസകരമായ വീഡിയോയുമായി ശ്രീശ്വേത

Synopsis

ഐശ്വര്യ റാംസായ്, നലീഫ് ജിയ എന്നിവർക്കൊപ്പം കല്യാൺ ഖന്ന, ശ്രീശ്വേത, കാർത്തിക് പ്രസാദ് തുടങ്ങി  നിരവധി പേരാണ് പരമ്പരയിൽ മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നത്.

ലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം (Mounaragam). ഊമയായ പെൺകുട്ടി കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവും തുടർന്നുള്ള ജീവിത പ്രതിസന്ധികളും ഒക്കെയാണ് പരമ്പര പറയുന്നത്.  ഒപ്പം രണ്ട് കുടുംബങ്ങളിലെ സംഭവവികാസങ്ങളും പരമ്പര ചേർത്തുവയ്ക്കുന്നു. ഐശ്വര്യ റാംസായ്, നലീഫ് ജിയ എന്നിവർക്കൊപ്പം കല്യാൺ ഖന്ന, ശ്രീശ്വേത, കാർത്തിക് പ്രസാദ് തുടങ്ങി  നിരവധി പേരാണ് പരമ്പരയിൽ മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നത്.

പരമ്പര പോലെ തന്നെ പരമ്പരയിൽ കഥാപാത്രങ്ങളായി എത്തുന്ന താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ പരമ്പരയിൽ സോണിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീശ്വേത മഹാലക്ഷ്മി പങ്കുവച്ച വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടു റോഡിൽ ഡാൻസ് ചെയ്യുകയും ഫോട്ടോഷൂട്ടിന് തയ്യാറെടുക്കുകയും ചെയ്യുന്ന രസകരമായ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഒരു വണ്ടു തിന്ന പൂവൊരുത്തി എന്ന പാട്ടാണ് റീലിൽ താരം ഉപയോഗിച്ചിരിക്കുന്നത്. എന്റെ അവസ്ഥ, എന്നാണ് താരം കുറിച്ചിരിക്കുന്നത്. പക്ഷെ അത് ഏറെ രസകരമായിരുന്നുവെന്നും ശ്രീശ്വേത പറയുന്നു.  നീല സാരിയിൽ അതി മനോഹരിയ ഫോട്ടോഷൂട്ട് വീഡിയോയുമായി ശ്രീശ്വേത എത്തിയിരുന്നു. അതി മനോഹരമായിരുന്നു വീഡിയോ എന്നാണ് ആരാധകര്‍ പറഞ്ഞത്. ഒരു തെലുങ്ക് ഗാനത്തിനാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സോണി ചുവടു വച്ചത്.  

'ഇഷ്ടമായില്ലെങ്കിൽ അങ്ങോട്ട് നോക്കാതിരുന്നാൽ പോരേ': രൺവീറിന് പിന്തുണയുമായി വിദ്യാ ബാലൻ

തമിഴ് താരമായ ശ്രീശ്വേത, ചെന്നൈ സ്വദേശിനിയാണ്. തെലുങ്ക്, തമിഴ് സീരിയലുകളിൽ താരം വേഷമിട്ടിട്ടുണ്ട്. പരമ്പരയിലെ കല്യാണിയായി എത്തുന്ന ഐശ്വര്യയും കിരൺ ആയി എത്തുന്ന നലീഫും എല്ലാം ചെന്നൈ സ്വദേശികളാണ്. എന്നാൽ മൌനരാഗത്തിന് ശേഷം ഈ താരങ്ങളെല്ലാം മലയാളം പഠിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. പ്രദീപ് പണിക്കരുടെ രചനയില്‍ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'. 'ഭാര്യ' എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പര്‍ ഹിറ്റ് സീരിയലുകളില്‍ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക