'അമ്മ ഇപ്പോഴും സ്വീറ്റ് സെവന്റീനിൽ ആണ്'; അമ്മയ്ക്ക് പിറന്നാൾ സമ്മാനവുമായി താര കല്യാൺ

By Web TeamFirst Published Jan 31, 2023, 2:10 PM IST
Highlights

അമ്മ സുബ്ബലക്ഷ്‍മിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സ്പെഷ്യൽ വ്‌ളോഗുമായി എത്തിയിരിക്കുകയാണ് താര കല്യാൺ.

സീരിയസ് റോളുകളിലൂടെയും വില്ലത്തി വേഷങ്ങളിലൂടെയും ശ്രദ്ധ നേടിയിരുന്ന താര കല്യാൺ മകൾ സൗഭാഗ്യക്ക് ഒപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്. ഇപ്പോൾ അമ്മയെ പോലെ മകളും ഭർത്താവും കൊച്ചുമകളുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അഭിനയത്തിൽ സജീവമല്ലെങ്കിലും താരയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് സുപരിചിതമാണ്.

ഇപ്പോഴിതാ, അമ്മ സുബ്ബലക്ഷ്‍മിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സ്പെഷ്യൽ വ്‌ളോഗുമായി എത്തിയിരിക്കുകയാണ് താര കല്യാൺ. 'പ്രായം പറയാൻ പറ്റില്ല. അമ്മയ്ക്ക് ഇപ്പോഴും സ്വീറ്റ് സെവന്റീന്‍ ആണ്. മകരവിളക്ക്. പൊങ്കൽ ഇതൊക്കെ വരുന്ന സമയത്ത് തന്നെയാണ് അമ്മയുടെ പിറന്നാളും വരുന്നത്. ഒരു പ്രാവശ്യം ലക്ഷദീപം, മകരവിളക്ക്, പൊങ്കൽ ഇതെല്ലാം കൂടി ഒരുമിച്ച് വന്നപ്പോഴാണ് അമ്മ പിറന്നാൾ ആഘോഷിച്ചത്. അത്രയും നല്ല ദിവസമാണ് അമ്മ ജനിച്ചത്', എന്നാണ് താര പറയുന്നത്. 

അമ്മയ്‌ക്ക് പിറന്നാൾ സമ്മാനം വാങ്ങാൻ ജൂവലറിയിൽ പോകുന്നതും താര വീഡിയോയിൽ കാണിക്കുന്നുണ്ട്. ശേഷം സുബ്ബലക്ഷ്മി താമസിക്കുന്ന ഫ്ലാറ്റിൽ എത്തി സർപ്രൈസ് സമ്മാനം നൽകുന്നതും കാണാം. ഒരു ചെറിയ സ്വർണ മാല ആണ് സമ്മാനമായി നൽകുന്നത്. കുറെ വർഷങ്ങൾക്ക് ശേഷമാണ് തനിക്ക് അൽപം സ്വർണം കിട്ടുന്നതെന്ന് സുബ്ബലക്ഷ്മിയമ്മ വീഡിയോയിൽ പറയുന്നുണ്ട്.

താരയ്ക്ക് ദോശ എല്ലാം ഉണ്ടാക്കി കൊടുത്ത ശേഷമാണു സുബ്ബലക്ഷ്‍മിയമ്മ യാത്രയാക്കുന്നത്. പൊങ്കൽ പ്രമാണിച്ച് അമ്മ വരച്ച ചിത്രവും താര പ്രേക്ഷകരെ കാണിക്കുന്നുണ്ട്. അതേസമയം, നിരവധി പേരാണ് വീഡിയോക്ക് താഴെ മുത്തശ്ശിക്ക് ആശംസകൾ നേർന്ന് രം​ഗത്തെത്തിയത്. അമ്മക്കിളിക്ക് പിറന്നാൾ ആശംസകൾ നേരുന്നു വളരെ സ്നേഹത്തോടെ എന്നാണ് ഭൂരിഭാഗം പേരും കമന്‍റ് ചെയ്തിരിക്കുന്നത്. 

ഷാജൂണ്‍ കാര്യാലിന്റെ ‘മൃദു ഭാവേ ദൃഢ കൃത്യേ’; സൂരജിന്റെ നായികമാരായി മരിയയും ശ്രവണയും

click me!