'പ്രായം വെറും നമ്പറെന്ന് വീണ്ടും തെളിയിച്ചു'; മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം കുറിച്ച് മഞ്ജുവിന്റെ അമ്മ

By Web TeamFirst Published Jan 31, 2023, 7:38 AM IST
Highlights

ഈ അടുത്ത് ഗിരിജ കഥകളിയിലും അരങ്ങേറ്റം നടത്തിയിരുന്നു.

ലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യർ. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് നടി പ്രേക്ഷകർക്ക് സമ്മാനിച്ചത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവും നടത്തി ഈ ലേഡി സുപ്പർ സ്റ്റാർ. മഞ്ജു വാര്യർക്ക് എല്ലാ പിന്തുണയും നൽകി കൊണ്ട് അമ്മ ​ഗിരിജയും ഒപ്പമുണ്ട്. അമ്മ തനിക്ക് നൽകുന്ന സപ്പോർട്ടിനെ കുറിച്ച് മഞ്ജു പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുമുണ്ട്. കലയെ സ്നേഹിക്കുന്ന ​ഗിരിജ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ ഇപ്പോൾ. 

അമ്മയുടെ അരങ്ങേറ്റ വിവരം പങ്കുവച്ച് ഹൃദ്യമായ കുറിപ്പും മഞ്ജു വാര്യർ പങ്കുവച്ചു. 'അമ്മേ, നിങ്ങള്‍ ജീവിതത്തില്‍ ചെയ്യാനാഗ്രഹിക്കുന്ന എന്തിനും പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിച്ചതിന് നന്ദി. ജീവിതത്തില്‍ 67-ാം വയസിലാണ് നിങ്ങളിത് ചെയ്തത്. എന്നെയും ചുറ്റുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെയും നിങ്ങള്‍ പ്രചോദിപ്പിച്ചു. ഞാന്‍ അമ്മയെ ഒത്തിരി സ്‌നേഹിക്കുന്നു, നിങ്ങളില്‍ അതിയായി അഭിമാനിക്കുന്നു', എന്നായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്. ഒപ്പം മോഹിനിയാട്ടം അവതരിപ്പിക്കുന്ന അമ്മയുടെ സ്റ്റിൽസും മഞ്ജു പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ​ഗിരിജയ്ക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അടുത്ത് ഗിരിജ കഥകളിയിലും അരങ്ങേറ്റം നടത്തിയിരുന്നു.

അതേസമയം, ആയിഷ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ആമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ ആയിരുന്നു നടി അവതരിപ്പിച്ചത്. ആഷിഫ് കക്കോടിയാണ് ആയിഷയുടെ രചന നിർവഹിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. 

ഷാരൂഖ് ഖാൻ ഇല്ലായിരുന്നെങ്കില്‍ ഞാൻ ഇവിടെ എത്തുമായിരുന്നില്ല: ദീപിക പദുക്കോണ്‍

click me!