'ഭാര്യയും അവർ പെറ്റ രണ്ട് മക്കളും എവിടെ'; വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷ വന്നതിന് വൻ വിമർശനം

Published : May 10, 2026, 03:09 PM IST
trisha krishnan

Synopsis

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നടി തൃഷയുടെ സാന്നിധ്യം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. വിജയിയുടെ ഭാര്യയും മക്കളും പങ്കെടുക്കാതിരുന്ന സാഹചര്യത്തിൽ തൃഷ എത്തിയത് രൂക്ഷമായ വിമർശനങ്ങൾക്ക് കാരണമായി.

മിഴ് സിനിമാലോകവും ബോക്സ് ഓഫീസും അടക്കി വാണിരുന്ന ദളപതി വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറി കഴിഞ്ഞു. സംസ്ഥാനത്തെ പതിമൂന്നാമത്തെ മുഖ്യമന്ത്രിയായിട്ടാണ് വിജയിയുടെ രം​ഗപ്രവേശനം. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് ദൈവനാമത്തിൽ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനായി നിരവധി പേരാണ് എത്തിച്ചേർന്നത്. അക്കൂട്ടത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം തൃഷയായിരുന്നു.

സിനിമാ മേഖലയിൽ നിന്നും വന്ന അപൂർവ്വം ചിലരിൽ ഒരാളായിരുന്നു തൃഷ. വേദിയുടെ മുന്നിൽ തന്നെ തൃഷയ്ക്ക് ഇരിപ്പിടവും ഒരുക്കിയിരുന്നു. തൃഷയെ കെട്ടിപ്പിടിച്ച് സ്വീകരിക്കുന്ന വിജയിയുടെ അമ്മയുടെ വീഡിയോയും പുറത്തുവന്നു.

ഹർഷാരവങ്ങളോടെയായിരുന്നു തൃഷയെ വിജയ് ആരാധകർ വരവേറ്റത്. അമ്മ ഉമ കൃഷ്ണനൊപ്പമാണ് തൃഷ എത്തിയത്. വിജയുടെ അമ്മയുടെ സഹോദരങ്ങളുടെ മക്കൾ തൃഷയെ കെട്ടിപ്പിടിച്ച് സ്വീകരിച്ചിരുന്നു. വിജയിയും തൃഷയും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങൾക്ക് ഇതോട് കൂടി വീണ്ടും ആക്കം കൂടുകയും ചെയ്തു. തതവസരത്തിൽ സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷ എത്തിയതിനെ ചോദ്യം ചെയ്തും വിമർശിച്ചും നിരവധി പോസ്റ്റുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. തന്റെ മക്കൾ എവിടെ എന്നാണ് വിജയിയോട് പലരും ചോദിക്കുന്നത്.

"ഭാര്യ ആയിട്ട് എന്തേലും പ്രശ്നം ഉണ്ടാവാം. പക്ഷെ മക്കൾ പങ്കെടുക്കാത്ത പരുപാടിയിൽ ഇവരെ കൊണ്ടുവന്നത് വളരെ മോശമായി പോയി", എന്നാണ് ഒരാളുടെ കമന്റ്. വളരെ മോശം ഭാഷയിലും കമന്റുളും പോസ്റ്റുകളും വരുന്നുണ്ട്. " അയാളുടെ രണ്ട് മക്കളെ പെറ്റ് വളർത്തി പഠിപ്പിച്ചു വീടും നോക്കി വീട്ടുകാരെയും നോക്കി അയാളുടെ ഷൂട്ടിങ് ടൈമിലും വളർച്ചയിലും വീട്ടിൽ ഇരുന്നു ജീവിതവും, സമയവും, കടന്ന് പോയി അവസാനം കറി വേപ്പില പോലെ വലിച്ചെറിയപ്പെട്ട സ്വന്തം ഭാര്യക്ക് ഒരു വിലയും ഇല്ലേ?, സിനിമാരംഗത്ത് ഏറെ അപമാനങ്ങൾ നേരിടുന്ന സമയത്ത് ഭാര്യയും മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപമാനങ്ങൾ വിജയത്തിൻ്റെ പടവുകളാക്കി ഉയർന്നു വന്നപ്പോൾ താങ്ങും തണലുമായി നിന്ന കുടുംബത്തെ മറന്നു. അത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാൻ കഴിയില്ല, സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷയ്ക്ക് വരാതിരുന്നൂടായിരുന്നോ?", എന്നും കമന്റുകൾ വരുന്നുണ്ട്.

അതേസമയം, മകൻ ജയ്സൺ സഞ്ചയ് വരാത്തതിനെ പ്രശംസിക്കുന്നവരും ധാരാളമാണ്. ഒപ്പം അവരുടെ വ്യക്തപരമായ ജീവിതം എന്തിനാണ് നാട്ടുകാർ നോകുന്നതെന്ന് പറഞ്ഞ് പിന്തുണയ്ക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. "നിങ്ങൾ ഏത് പക്ഷത്ത് ആണ്, ഒരു അച്ഛൻ എന്ന രീതിയില്‍ ആലോചിക്കുന്ന സമയം വിജയ് ഒരു പരാജയം ആയോ?, ഓരോരുത്തരുടെ പ്രശ്നത്തിൻ്റെ ആഴം അറിയാതെ അവരുടെ കാര്യങ്ങളിൽ തലയിടുന്നത് ശരി അല്ല, അമ്മയുടെ ഭാഗത്തെ ശരിക്ക് കരുത്ത് നൽകുന്നത് മകൻ ആവുമ്പോൾ, അവിടം ആ അമ്മ സുരക്ഷിതയും സത്യമുള്ളവളും ആകുന്നു..", എന്നിങ്ങനെ പോകുന്നു ആ കമന്റുകൾ.

PREV
Read more Articles on
click me!

Recommended Stories

അമ്മച്ചിയോട് ഒച്ച ഉയർത്തി, നന്ദികേട് കാണിച്ചു, മാപ്പ് ചോ​ദിച്ചിട്ടില്ല; അമ്മയെ കുറിച്ച് ശബ്ദമിടറി മഞ്ജു പത്രോസ്
'ചേച്ചി.. ഇതിലൊന്നും ഇല്ലല്ലോ? ഇതിലും നല്ലത് നീലക്കുയിൽ', എന്ന് പറഞ്ഞവരുണ്ട്; സബ്സ്ക്രിപ്ഷനെ കുറിച്ച് അന്ന രാജൻ