സായ് കിരണനിനൊപ്പം ടാറ്റൂ ചിത്രം: മോശം കമന്റിന് ശക്തമായ മറുപടിയുമായി ഉമ നായർ

Web Desk   | Asianet News
Published : Aug 13, 2020, 08:31 PM ISTUpdated : Aug 13, 2020, 08:46 PM IST
സായ് കിരണനിനൊപ്പം ടാറ്റൂ ചിത്രം: മോശം കമന്റിന് ശക്തമായ മറുപടിയുമായി ഉമ നായർ

Synopsis

ടാറ്റു അടിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഉമാനായര്‍, ഉമ മാത്രമല്ല വാനമ്പാടിയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മോഹനുമുണ്ട് ടാറ്റുവുമായി.

വാനമ്പാടി പരമ്പരയിലെ നിര്‍മ്മല എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉമാനായര്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. തനതായ അഭിനയ മികവുകൊണ്ടും, സ്വതസിദ്ധമായ അഭിനയശൈലികൊണ്ടുമാണ് ഉമാനായര്‍ പ്രേക്ഷകഹൃദയം കീഴടക്കുന്നത്. വാനമ്പാടിയിലെ നിര്‍മ്മല എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയരുന്നു.സോഷ്യല്‍ മീഡിയയില്‍ അത്രകണ്ട് സജീവമല്ലെങ്കിലും, തന്റെ വിശേഷങ്ങളെല്ലാം  ഉമ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോളിതാ ടാറ്റു അടിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഉമ, വാനമ്പാടിയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മോഹനുമുണ്ട് ടാറ്റുവുമായി. ടാറ്റു ഒരുപാട് ഇഷ്ടമായിരുന്നുവെന്നും, എന്നാല്‍ അതിനേക്കാളേറെ പേടിയായിരുന്നുവെന്നും, എന്നാല്‍ ധൈര്യം തന്നത് സായ് കിരണാണെന്നുമാണ് ഉമാനായര്‍ പോസ്റ്റില്‍ പറയുന്നത്. കയ്യിലെ ടാറ്റു കാണിച്ച് ചിരിച്ചുകൊണ്ടുള്ള ചിത്രമാണ് ഉമാനായര്‍ പങ്കുവച്ചിരിക്കുന്നത്. ടാറ്റു പൊളിച്ചല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്.

പോസ്റ്റിനുവന്ന മോശപ്പെട്ട ഒരു കമന്റിന് ചുട്ട മറുപടി നല്‍കാനും ഉമ നായര്‍ മറന്നില്ല. 'മോന് ഇതുകണ്ടിട്ട് സഹിക്കുന്നില്ലല്ലെ, ഇത്തരം അസുഖങ്ങള്‍ക്കുള്ള മരുന്ന് ഇപ്പോ കേരളത്തില്‍ കിട്ടുന്നുണ്ട്.' എന്നാണ് കമന്റിന് ഉമ നായര്‍ മറുപടി കൊടുത്തത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍