'എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ'; ഭക്തിസാന്ദ്രമായ ഫോട്ടോഷൂട്ടുമായി രശ്മി സോമന്‍

Web Desk   | Asianet News
Published : Aug 13, 2020, 08:28 PM IST
'എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ'; ഭക്തിസാന്ദ്രമായ ഫോട്ടോഷൂട്ടുമായി രശ്മി സോമന്‍

Synopsis

കൃഷ്ണാ എന്നുവിളിച്ചാണ് രശ്മി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സെറ്റ്‌സാരിയില്‍ മനോഹരിയായെത്തിയ രശ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകംതന്നെ ഏറ്റെടുത്തുകഴിഞ്ഞു.

ടെലിവിഷന്‍ പരമ്പരകളിലും നിരവധി ചിത്രങ്ങളിലു വേഷമിട്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രശ്മി സോമന്‍. മിനി സ്‌ക്രീനില്‍ ഒരു കാലത്ത് തിളങ്ങിനിന്ന താരം വര്‍ഷങ്ങള്‍ക്ക് ശേഷം അനുരാഗം പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇരു കയ്യും നീട്ടി രശ്മിയെ ആരാധകര്‍ സ്വീകരിക്കുകയും ചെയ്തു.

മുമ്പ് അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്, മന്ത്രകോടി തുടങ്ങി നിരവധി സീരിയലുകളിലൂടെ മലയാളികളുടെ അതിഥി മുറികളില്‍ തിളങ്ങി. തിരിച്ചുവരവിലും ആരാധകരെ സ്വന്തമാക്കിയ രശ്മി സോമന്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിരന്തരം വിശേഷങ്ങള് പങ്കുവയ്ക്കാറുള്ള രശ്മിയുടെ പോസ്റ്റുകളെല്ലാം ടെലിവിഷന് പ്രേക്ഷകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ കൃഷണഭക്തസാന്ദ്രമായ ഫോട്ടോഷൂട്ടുമായാണ് രശ്മി സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

കൃഷ്ണാ എന്നുവിളിച്ചാണ് രശ്മി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സെറ്റ്‌സാരിയില്‍ മനോഹരിയായെത്തിയ രശ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകംതന്നെ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രങ്ങള്‍കൂടാതെ ഒരു ഫോട്ടോഷൂട്ട് വീഡിയോയും രശ്മി പങ്കുവച്ചിട്ടുണ്ട്. എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ എന്നുതുടങ്ങുന്ന പാട്ടിനൊപ്പമുള്ള ഭക്തസാന്ദ്രമായ ചിത്രങ്ങളുംകൂടിയായപ്പോള്‍ കൃഷ്മഭക്തരും, രശ്മിയുടെ ആരാധകരും വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു.

PREV
click me!

Recommended Stories

ഇഷ്ടിക കളത്തിൽ ജോലി ചെയ്ത് നശിച്ചത്, ഒടുവിൽ 'ചക്ക വേരിലും കായ്ച്ചു'; തുറന്നുപറഞ്ഞ് രഞ്ജു രഞ്ജിമാർ
ജയിച്ചവന്‍റെ കണ്ണീര്..; വികാരഭരിതരായി ഹാഷിറും ഗ്യാങ്ങും, വാഴ 2ന് '100 കോടി ഉറപ്പ്' എന്ന് മലയാളികൾ