'ഇനി ചന്ദ്രനും നിര്‍മ്മലയുമല്ല' : പുതിയ വിശേഷം പങ്കുവച്ച് വാനമ്പാടിയിലെ നിര്‍മല

Web Desk   | Asianet News
Published : Sep 14, 2020, 04:41 PM ISTUpdated : Sep 15, 2020, 12:01 PM IST
'ഇനി ചന്ദ്രനും നിര്‍മ്മലയുമല്ല' : പുതിയ വിശേഷം പങ്കുവച്ച് വാനമ്പാടിയിലെ നിര്‍മല

Synopsis

ഒരുപാട് ആരാധകരുള്ള താരമാണ് നിര്‍മ്മലയായി വേഷമിടുന്ന ഉമാ നായര്‍. സീരിയലില്‍ മാത്രമല്ല സിനിമയിലും സഹതാരമായി ഉമാ നായര്‍ എത്താറുണ്ട്. 

വാനമ്പാടി പരമ്പര അതിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഷൂട്ടിംഗ് കഴിഞ്ഞ പരമ്പര ഇനി ഏതാനും ദിവസങ്ങള്‍കൂടിയെ ഉണ്ടാകുകയുള്ളു. പ്രേക്ഷകര്‍ ആഗ്രഹിച്ച തരത്തിലാണ് പരമ്പരയ്ക്ക് തിരശ്ശീല വീഴുന്നതെങ്കിലും, അവസാനത്തെ നാടകീയ രംഗങ്ങള്‍ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍ എല്ലാവരുംതന്നെ. പരമ്പരയിലെ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് തെലുങ്ക്താരം സായ്കിരണും, സുചിത്രാനായരുമാണ്. എന്നാല്‍ അതുപോലെതന്നെ പ്രേക്ഷകര്‍ക്ക് പ്രിയംങ്കരായ കഥാപാത്രങ്ങളാണ് നിര്‍മ്മലേടത്തിയും, ചന്ദ്രേട്ടനും.

ഒരുപാട് ആരാധകരുള്ള താരമാണ് നിര്‍മ്മലയായി വേഷമിടുന്ന ഉമാ നായര്‍. സീരിയലില്‍ മാത്രമല്ല സിനിമയിലും സഹതാരമായി ഉമാ നായര്‍ എത്താറുണ്ട്. ഏതായാലും നിര്‍മ്മലേടത്തിയും ചന്ദ്രേട്ടനും പ്രധാന കഥാപാത്രങ്ങളേക്കാള്‍ ആരാധകരുള്ള കഥാപാത്രങ്ങളാണ്. വാനമ്പാടിയില്‍ പ്രധാന കഥാപാത്രമായ മോഹന്റെ ഏട്ടനും ഏട്ടത്തിയമ്മയുമയാണ്, ഇരുവരുമെത്തുന്നത്.

ഇപ്പോളിതാ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് ഉമാനായര്‍. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് സന്തോഷം താരം പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകളിലൂടെ കേള്‍ക്കാം. 'ഒരു പുതിയ വിശേഷം ഉണ്ട്. അതിന് പ്രിയപെട്ടവര്‍ ഇന്ന് ഇതുവരെ നല്‍കിയ അനുഗ്രഹവും സ്‌നേഹവും ഇനിയും വേണം. ചന്ദ്രനും നിര്‍മലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെ നിങ്ങളുടെ മുന്നിലെത്തും. ഞങ്ങളും അനുജന്‍മാരും ഇനി നിങ്ങളുടെ സ്‌നേഹത്തിനായി കാത്തിരിക്കുന്നു.' എന്നാണ് ഉമാനായര്‍ കുറിച്ചത്. കൂടെതന്നെ പുതിയ പരമ്പരയിലെ ലുക്കും, ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രവും പങ്കുവച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി