'സ്നേഹം, ബഹുമാനം, അത്ഭുതം'; മമ്മുക്ക പക്ഷക്കാരി മോഹൻലാലിനെ നേരിൽ കണ്ട അനുഭവം, പങ്കുവച്ച് സിത്താര

Web Desk   | Asianet News
Published : Sep 13, 2020, 03:04 PM IST
'സ്നേഹം, ബഹുമാനം, അത്ഭുതം'; മമ്മുക്ക പക്ഷക്കാരി മോഹൻലാലിനെ നേരിൽ കണ്ട അനുഭവം, പങ്കുവച്ച് സിത്താര

Synopsis

'ഓർമയോളം പഴക്കം കാണുമല്ലോ ഈ മനുഷ്യന്റെ മുഖത്തിനോടും, ശബ്ദത്തിനോടും, ഉള്ള പരിചയത്തിന്' എന്നുതുടങ്ങുന്ന സിത്താരയുടെ കുറിപ്പ് നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.

അടുത്തിടെയാണ് ഓണാഘോഷത്തിന്റെ ഭാഗമായി മോഹൻലാൽ കേന്ദ്ര കഥാപാത്രമായി ഏഷ്യാനെറ്റിൽ 'ലാലോണം നല്ലോണം' എന്ന ഷോ അരങ്ങേറിയത്. ഷോയിൽ നിരവധി താരങ്ങൾ ലാലിനൊപ്പം എത്തിയിരുന്നു. നിരവധി ഗായകരും കൂട്ടത്തിലുണ്ടായിരുന്നു. 

ഇപ്പോഴിതാ അതിലൊരാളായ സിത്താര കൃഷ്ണകുമാർ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. താനൊരു മമ്മൂക്ക പക്ഷക്കാരിയായിട്ടും ലാലേട്ടനെ ആദ്യമായി കണ്ടതിലുള്ള സന്തോഷമാണ് സിത്താര പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിങ്ങനെ..

ഓർമയോളം പഴക്കം കാണുമല്ലോ ഈ മനുഷ്യന്റെ മുഖത്തിനോടും, ശബ്ദത്തിനോടും, ഉള്ള പരിചയത്തിന് !! പണ്ടേക്കുപ ണ്ടേ വീട്ടിൽ മമ്മുക്ക ഫാൻസും, ലാലേട്ടൻ ഫാൻസും പാപ്പാതി അളവിൽ ഉണ്ടുതാനും ! രണ്ടുപേരെയും നേരിൽ കണ്ട ഒരേയൊരു കുടുംബാംഗം എന്ന ചരിത്ര പ്രധാനമായ ആ പദവി എനിക്ക് സ്വന്തം !!! 

ചെറിയ ഗമയൊന്നും അല്ല എനിക്കിപ്പോൾ വീട്ടിൽ !!! ഫാമിലി ഗ്രൂപ്പിലെ മമ്മുക്ക പക്ഷക്കാരിയുടെ, ലലോണം അനുഭവങ്ങൾ അറിയാൻ കാത്തിരുന്ന ലാലേട്ടൻ വിഭാഗക്കാരുണ്ടായിരുന്നു !!
നേരിൽ കണ്ട നിമിഷം കിരീടവും, ഭരതവും, കിലുക്കവും, യോദ്ധയും, സദയവും, വാനപ്രസ്ഥവും..... അങ്ങനങ്ങനങ്ങനെ ഒരു നൂറു മുഖങ്ങൾ മിന്നൽ വേഗത്തിൽ മനസ്സിലൂടെ കടന്നുപോയി !!
സ്നേഹം, ബഹുമാനം, അത്ഭുതം !!!

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി