'ഇതാരെങ്കിലും കേട്ട് വന്നാൽ ഉറപ്പായും ഭ്രാന്താശുപത്രിയിൽ ആക്കും'; സുഹൃത്തിനൊപ്പം സംസാരിച്ച് വരദ

Published : Mar 22, 2024, 12:13 PM IST
'ഇതാരെങ്കിലും കേട്ട് വന്നാൽ ഉറപ്പായും ഭ്രാന്താശുപത്രിയിൽ ആക്കും'; സുഹൃത്തിനൊപ്പം സംസാരിച്ച് വരദ

Synopsis

അടുത്തിടെ ഒരു ഷോയിൽ മകന്റെ കാര്യങ്ങൾ നോക്കുന്നതിനെപ്പറ്റി നടി പറഞ്ഞത് ശ്രദ്ധനേടിയിരുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് നടി വരദ. സോഷ്യൽ മീഡിയയിൽ സജീവമായ വരദ തന്റെ വിശേഷങ്ങളെല്ലാം ആരാധകരിലേക്ക് എത്തിക്കുന്നത് പതിവാണ്. മാംഗല്യം എന്ന സീരിയലിൽ വില്ലത്തിയായാണ് വരദയിപ്പോൾ അഭിനയിക്കുന്നത്. സീരിയലിലെ നായിക മരിയ പ്രിൻസിനൊപ്പമുള്ള താരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. 

"സുഹൃത്തിനൊപ്പം ഒരു ലോജിക്കുമില്ലാതെ സംസാരിക്കുമ്പോൾ ഞാൻ ആലോചിക്കുന്നത്, ഇപ്പോൾ ഇതാരെങ്കിലും കേട്ട് വന്നാൽ ഉറപ്പായും ഞങ്ങളെ ഭ്രാന്താശുപത്രിയിൽ ആക്കും എന്നാണ്", എന്ന് വീഡിയോയ്ക്ക് ഒപ്പം വരദ കുറിക്കുന്നു. സീരിയലിൽ എന്താ ക്യാരക്ടർ, ശരിക്കും നോക്ക് എന്തൊരു പാവമാ വരദ എന്നാണ് മറ്റൊരാൾ പറയുന്നു.

അടുത്തിടെ ഒരു ഷോയിൽ മകന്റെ കാര്യങ്ങൾ നോക്കുന്നതിനെപ്പറ്റി നടി പറഞ്ഞത് ശ്രദ്ധനേടിയിരുന്നു. എനിക്ക് ആകെ ബുദ്ധിമുട്ട് വരാറുള്ളത് കുഞ്ഞിനെ മാനേജ് ചെയ്യുന്ന കാര്യത്തിലാണ്. എനിക്ക് ഒരു മകൻ ആണുള്ളത്. ജിയാൻ എന്നാണ് മോന്റെ പേര്, ഒന്നാം ക്ലാസ്സിൽ ആണ്‌ പഠിക്കുന്നത്. അവനെ മാനേജ് ചെയ്യുന്നത് ആണ്‌ വർക്കിങ്ങ് അമ്മമാരുടെ പ്രധാന പ്രശ്‍നം. എന്നാൽ അത് എന്റെ മമ്മിയും പപ്പയും നന്നായി ചെയ്യുന്നുണ്ട്.

ബാക്കിയുള്ള താരങ്ങളെ പോലെ ഞാൻ അത്ര ബിസി അല്ല. സീരിയലിലെ വില്ലത്തി ഞാൻ ആണ്‌. അതുകൊണ്ട് എല്ലാ ദിവസവും ഞാൻ വേണ്ടതുകൊണ്ട് തിരുവനന്തപുരത്താണ് ഷൂട്ടിങ് നടക്കുന്നത്. അവിടെ ആയിരിക്കും ഞാൻ കൂടുതൽ ദിവസവുമെന്നും വരദ പറഞ്ഞിരുന്നു. 

ആകെ നേടിയത് 115 കോടിയോളം ! തമിഴകത്തും പണംവാരി, കൂട്ടുകൂടി 'പ്രേമലു'; സക്സസ് ടീസർ

സീരിയൽ താരമായ ജിഷിനെ ആയിരുന്നു വരദ വിവാഹം ചെയ്തത്. എന്നാൽ ആരാധകരെ ഏറെ വേദനിപ്പിച്ച് ആയിരുന്നു ഇവരുടെയും വിവാഹ മോചന വാർത്ത പുറത്തു വന്നത്. എന്നാൽ താരങ്ങൾ ഇത്രയും നാൾ ഈ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. ഒടുവിൽ അടുത്തിടെ ജിഷിൻ ഇക്കാര്യം സത്യമാണ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത