ആദ്യത്തേതു പോലെ തന്നെ രണ്ടാം ഗര്‍ഭകാലവും കുഞ്ഞിന്റെ ജനനവും പേളി ആഘോഷമാക്കിയിരുന്നു.

പേളിയുടേയും ശ്രീനിഷിന്റേയും പ്രണയവും വിവാഹവും കുഞ്ഞുങ്ങളുടെ ജനനവും തുടങ്ങി അങ്ങിനെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കിയതാണ്. ഇത്രയും അധികം ആരാധക ശ്രദ്ധ നേടിയ താരദമ്പതികള്‍ വേറെയില്ലെന്നു വേണം പറയാന്‍. പേളി പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ചേച്ചിയായ നിലുബേബിയുടെ മടിയില്‍ കിടന്നുറങ്ങുന്ന നിതാരയുടേതാണ് പുത്തന്‍ ഫോട്ടോകള്‍. 'സെയിഫ് ഇന്‍ ഹെര്‍ ചേച്ചീസ് ആം' എന്നാണ് പേളി ഫോട്ടോക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

ഫോട്ടോകള്‍ക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ആരാധകര്‍ നല്‍കുന്നത്. അത്രയധികം കമന്റുകളും ലൈക്കുകളുമാണ് ഫോട്ടോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകര്‍ ഫോട്ടോകൾ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി കമന്റുകളും ലൈക്കുകളുമാണ് ഫോട്ടോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'നീയൊന്ന് നടക്കാന്‍ തുടങ്ങിയിട്ട് വേണം നമുക്ക് രണ്ടുപേര്‍ക്കും വീട് ഒന്നും മറിച്ചിടാന്‍' എന്നു തുടങ്ങിയ കമന്റുകളാണ് ഫോട്ടോക്ക് ലഭിച്ചിരിക്കുന്നത്. 'നിലാവും താരകവും' എന്നാണ് മറ്റൊരാരാധിക കമന്റ് ചെയ്തിരിക്കുന്നത്.

നിറയെ റോസാപ്പൂക്കള്‍ക്കിടയില്‍ ക്യൂട്ടായി ചിരിച്ചുകൊണ്ടിരിക്കുന്ന നിതാരയുടെ ചിത്രങ്ങളും പേളി പങ്കുവച്ചു. നിതാര… സെ ചിസ് എന്നാണ് താരം ഫോട്ടോക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ഇത് ചിരിക്കുന്ന കപ്പ് കേക്ക് ആണോ എന്നാണ് ഫോട്ടോക്ക് കമന്റായി ഒരാരാധകന്‍ ചോദിക്കുന്നത്. ജനുവരിയിലാണ് കുഞ്ഞു നിതാരക്ക് പേളി ജന്‍മം കൊടുത്തത്. മകള്‍ക്ക് പേരിട്ടതും നൂലുകെട്ട് ചടങ്ങ് നടത്തിയതിന്റെയും ഫോട്ടോകള്‍ പേളി പങ്കുവച്ചിരുന്നു. പേളിയുടേയും കുടുബത്തിന്റേയും ഓരോ അപ്‌ഡേഷനു വേണ്ടിയും കാത്തിരിക്കുന്ന നിരവധി ആരാധകരാണുള്ളത്.

View post on Instagram

ആദ്യത്തേതു പോലെ തന്നെ രണ്ടാം ഗര്‍ഭകാലവും കുഞ്ഞിന്റെ ജനനവും പേളി ആഘോഷമാക്കിയിരുന്നു. വളകാപ്പ്, ബേബി ഷവര്‍, ഹോസ്പിറ്റല്‍ ബാഗ് പാക്കിങ്, കുഞ്ഞിന്റെ ജനനം, പേരിടല്‍, നൂലുകെട്ട് അടക്കമുള്ളവയുടെ വീഡിയോകള്‍ പേളി യുട്യൂബ് ചാനലിലൂടെ പങ്കിട്ടിരുന്നു. നിതാരയുടെ ജനന സന്തോഷവും തന്റെ വ്ലോഗിലൂടെ പേളി പങ്കുവച്ചിരുന്നു.

നടൻ സുദേവ് നായർ വിവാഹിതനായി

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..