അദ്ദേഹത്തിന് പുള്ളിക്കാരി ഓക്കെ എങ്കില്‍ ഞാനെന്നാ പറയാനാ? ഞാൻ ഹാപ്പിയാണ്: വീണാ നായര്‍

Published : Feb 02, 2025, 07:07 PM ISTUpdated : Feb 02, 2025, 07:14 PM IST
അദ്ദേഹത്തിന് പുള്ളിക്കാരി ഓക്കെ എങ്കില്‍ ഞാനെന്നാ പറയാനാ? ഞാൻ ഹാപ്പിയാണ്: വീണാ നായര്‍

Synopsis

കഴിഞ്ഞ ദിവസം ആയിരുന്നു വീണയും ആർജെ അമനും തമ്മിൽ വിവാഹ മോചിതരായത്.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് വീണാ നായർ. കഴിഞ്ഞ കുറേ വർഷങ്ങളായി അഭിനയ രം​ഗത്ത് സജീവമായ വീണ, ബി​ഗ് സ്ക്രീനിലും നിരവധി കഥാപാത്രങ്ങൾ ചെയ്തു കഴിഞ്ഞു. ബി​ഗ് ബോസ് മലയാളത്തിലും മത്സരാർത്ഥിയായി എത്തിയ വീണയുടെ വിവാഹമോചന വാർത്ത കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതോട് അനുബന്ധിച്ച് വീണ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.  

വിവാഹമോചനത്തെ കുറിച്ചുള്ള ചോദ്യത്തിന്, 'കയ്യിൽ കുറേ കാശുണ്ടെങ്കിൽ എല്ലാം ആയെന്നാണ്. പക്ഷേ ഒരിക്കലും അല്ല. സമാധാനമാണ് ജീവിതത്തിൽ വേണ്ടത്. സമാധാനമായി ഉറങ്ങണം. എന്റെ സന്തോഷം എന്നത് സമാധാനമാണ്. എല്ലാത്തിനും ഒരു ഫുൾ സ്റ്റോപ്പ് ഉണ്ടാവുമല്ലോ. അതുപോലൊരു ഫുൾ സ്റ്റോപ് വിവാഹ ജീവിതത്തിനും ഉണ്ടാവും. മുന്നോട്ടുള്ള അദ്ദേഹത്തിന്റെ ജീവിതത്തിൽ പുള്ളിക്കാരിയാണ് കൺഫർട്ട് എങ്കിൽ ഞാൻ എന്നാ പറയാനാ(അടുത്തിടെ വീണയുടെ മുൻ ഭർത്താവ് ഒരു യുവതിയ്ക്ക് ഒപ്പമുള്ള പോസ്റ്റ് പങ്കിട്ടിരുന്നു). എനിക്ക് മകനുണ്ട്. ഒത്തിരി ദൂരം മുന്നോട്ട് പോകാനുണ്ട്. എന്റെ ഉള്ളിൽ എന്റെ കുറച്ച് കാര്യങ്ങളുണ്ടാവും. അത് ലോകത്തുള്ള ഒരാൾക്കും അറിയില്ല. എനിക്ക് മാത്രമെ അറിയൂ. അതിൽ സുഖമാണെങ്കിലും ദുഖം ആണെങ്കിലും ഞാൻ ഹാപ്പിയാണ്. അല്ലെങ്കിലും ആർക്കാണ് നമ്മുടെ വിഷമം കാണാൻ ആ​ഗ്രഹം', എന്നായിരുന്നു വീണ നൽകിയ മറുപടി. ഓണ്‍ലൈന്‍ മലയാളി എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിനോട് ആയിരുന്നു നടിയുടെ പ്രതികരണം.  

'അയാൾ സ്ത്രീധനം വാങ്ങിയാകും കല്യാണം കഴി‍ച്ചത്'; സീക്രട്ട് ഏജന്റിനെതിരെ സജിൻ ​ഗോപു

കഴിഞ്ഞ ദിവസം ആയിരുന്നു വീണയും ആർജെ അമനും തമ്മിൽ വിവാഹ മോചിതരായത്. കഴിഞ്ഞ ഏറെ നാളായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. എന്നാൽ മകന്റെ കാര്യങ്ങളെല്ലാം ഇരുവരും ഒരുമിച്ചാണ് ചെയ്യുന്നത്. ഇനിയും അ​ങ്ങനെ തന്നെ മുന്നോട്ട് പോകുമെന്നും വീണ പറഞ്ഞിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍