രണ്ടു വർഷമായി ഞങ്ങൾ വേർപിരിഞ്ഞാണ് കഴിയുന്നത്: തുറന്നുപറഞ്ഞ് വീണ നായർ

Published : May 22, 2023, 08:44 AM IST
രണ്ടു വർഷമായി ഞങ്ങൾ വേർപിരിഞ്ഞാണ് കഴിയുന്നത്: തുറന്നുപറഞ്ഞ് വീണ നായർ

Synopsis

വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വീണ പറഞ്ഞു.

മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് വീണ നായർ. സീരിയലിന് പുറമെ സിനിമയിലും വീണ കയ്യടിനേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 2 ൽ മത്സരാർത്ഥി ആയി എത്തിയതോടെയാണ് വീണയെ പ്രേക്ഷകർ കൂടുതൽ അടുത്തറിയുന്നത്. അടുത്തിടെ ഭർത്താവ് ആർ ജെ അമനുമായി വേർപിരിഞ്ഞെന്ന വാർത്തകൾ വന്നിരുന്നു. ഇക്കാര്യം ചർച്ചയായതോടെ തങ്ങൾ വേർപിരിഞ്ഞാണ് കഴിയുന്നത് എന്നാൽ വിവാഹമോചനം നേടിയിട്ടില്ലെന്നും അമൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ ആ​ദ്യമായി പ്രതികരിച്ചിരിക്കുകയാണ് വീണ. 

തങ്ങൾ രണ്ടു വർഷമായി വേർപിരിഞ്ഞാണ് കഴിയുന്നതെന്നും എന്നാൽ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വീണ പറഞ്ഞു. എന്റെ കൂടെ ഏഴ്, എട്ട് വർഷം ഒരുമിച്ച് ഉണ്ടായിരുന്ന ആളാണ്. പെട്ടെന്ന് ഒരിക്കലും നമ്മുക്ക് അതിൽ നിന്ന് വിട്ട് പോരാൻ പറ്റില്ലെന്നും വീണ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു വീണയുടെ തുറന്നുപറച്ചിൽ. 

വീണ നായരുടെ വാക്കുകൾ ഇങ്ങനെ

ഞാൻ നാളെ ഒരു പ്രണയത്തിൽ ആയാലോ വിവാഹം കഴിച്ചാലോ കൂടി മറക്കാൻ പറ്റാത്ത ഒന്നാണത്. കാരണം എന്റെ കുഞ്ഞിന്റെ അച്ഛനാണ് അത്. ആ സ്ഥാനം ഞാൻ എന്ത് ചെയ്താലും മാറ്റാൻ പറ്റില്ല. എന്റെ അമ്പാടിയുടെ അച്ഛൻ ആർ ജെ അമൻ എന്ന വ്യക്തി തന്നെയാണ്. ഞങ്ങൾ ഇപ്പോൾ സപ്പറേറ്റഡ് ആണ്. ഞാൻ ഇത് ആദ്യമായിട്ടാണ് ഒരു മീഡിയയിൽ തുറന്ന് പറയുന്നത്. രണ്ടു വർഷമായിട്ട് ഞാൻ കൊച്ചിയിലാണ് താമസിക്കുന്നത്. മകന്റെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് നോക്കുന്നത്. പുള്ളി ഇപ്പോൾ നാട്ടിലുണ്ട്. മോനെ കാണാറുണ്ട്, കൊണ്ടു പോകാറുണ്ട്. അവൻ അവന്റെ അപ്പുപ്പന്റെയും അമ്മുമ്മയുടെയും അടുത്ത് പോയി എന്ജോയ് ചെയ്യാറുണ്ട്. അവന് അവരെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് അച്ഛനും അമ്മയുമില്ല. അവന് അവന്റെ അപ്പുപ്പന്റെയും അമ്മുമ്മയുടെയും സ്നേഹം അറിയണമെങ്കിൽ അവിടെ തന്നെ പോകണം. നാളെ അവൻ വലുതാകുമ്പോൾ എന്നോട് എന്തുകൊണ്ട് എനിക്ക് പോകാൻ പറ്റിയില്ല എന്നൊന്നും ചോദിക്കരുത് എന്നുണ്ട്.

ഇപ്പോൾ ഞാൻ എന്റെ മോന്റെ കാര്യങ്ങളൊക്കെ നോക്കി വളരെ ഹാപ്പിയായി അവന് വേണ്ടി മാത്രമായി ജീവിച്ചുകൊണ്ടിരിക്കുകയാണ്. ഭഗവാൻ അനുഗ്രഹിച്ച് വളരെ ഹാപ്പി ആയിട്ടാണ് പോകുന്നത്. സപ്പറേറ്റഡ് ആയ സ്ത്രീ എന്ന നിലയിൽ വേറെ രീതിയിലാണ് സമൂഹം ഇപ്പോഴും അതിനെ കാണുന്നത്. 

ഇപ്പോൾ ഞങ്ങൾ ഡിവോഴ്‌സല്ല, നാളെ മോന് വേണ്ടി ഞങ്ങൾ ഒന്നിച്ച് പോകുമോ എന്നും അറിയില്ല. പൂർണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിയിട്ടില്ല. ഞങ്ങൾ ഇപ്പോഴും വിളിക്കും. മകന്റെ കാര്യങ്ങൾ പറയും. വഴക്കും ഇടാറുണ്ട്. പൂർണമായി വേണ്ടെന്ന് വെച്ചാൽ വഴക്കൊന്നും ഉണ്ടാവില്ലല്ലോ. ഇത് അങ്ങനെ പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ക്ളൈമാക്സ് ആയിട്ടില്ല. ക്‌ളൈമാക്‌സ് ആകുമ്പോൾ എന്റെ ഒഫീഷ്യൽ പേജിലൂടെ അറിയിക്കും. ഏത് റിലേഷനിൽ നിന്നാണെങ്കിൽ ഇറങ്ങിയ ശേഷം നമ്മൾ താഴേക്ക് പോയാൽ ആണ് പ്രശ്‌നം. നമ്മൾ ഓക്കെ ആയാൽ മതി. പ്രണയത്തിൽ നിന്നാണെങ്കിലും ഇറങ്ങിയ ശേഷം താഴേക്ക് പോയി ഡിപ്രഷനിലാകാതെ ഒന്ന് മുകളിലേക്ക് പോയാൽ മതി. എല്ലാ സമയവും കടന്നു പോകും. ജീവിതത്തിൽ ഒന്നും നിലനിൽക്കില്ല. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഹാപ്പി ആയിട്ട് വേർപിരിഞ്ഞ് ജീവിക്കുന്നു. മോനും ഹാപ്പിയാണ്. ഞങ്ങൾ തമ്മിലുള്ള പ്രശ്‌നം മകനെ ബാധിക്കാൻ ഞാൻ സമ്മതിക്കില്ല. അതാണ് തീരുമാനവും. 

സംവിധാനം മോഹൻലാൽ; 'ബറോസ്' വമ്പൻ അപ്ഡേറ്റ് എത്തി, ആവേശത്തിൽ ആരാധകർ

PREV
Read more Articles on
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും