19ാം വയസിൽ അമ്മ വേഷം; 'കിളവി' എന്ന് വിളിക്കുന്നവരോട് യമുന റാണിക്ക് പറയാനുള്ളത്

Published : Dec 28, 2022, 07:57 PM IST
19ാം വയസിൽ അമ്മ വേഷം; 'കിളവി' എന്ന് വിളിക്കുന്നവരോട് യമുന റാണിക്ക് പറയാനുള്ളത്

Synopsis

19-മത്തെ വയസിൽ അമ്മ വേഷത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന് യമുന റാണി പറയുന്നു.

കുടുംബ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയാണ് യമുന റാണി. ചന്ദനമഴ എന്ന പരമ്പരയിലൂടെയാണ് യമുന പ്രേക്ഷകർക്കിടയിൽ ശ്രദ്ധേനടുന്നത്. ആദ്യം നിരവധി സിനിമകളിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് സീരിയലുകളിലേക്ക് നടി ചുവടു മാറ്റുകയായിരുന്നു. വിവാഹ മോചിതയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായ യമുന കഴിഞ്ഞ വർഷമാണ് രണ്ടാമതും വിവാഹം കഴിച്ചത്. രണ്ടു മക്കളുടെയും പൂർണ സമ്മതത്തോടെയും പിന്തുണയോടെയും ആയിരുന്നു വിവാഹം. നിലവിൽ സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന 'ഞാനും എന്റാളും' എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാണ് യമുന. 

ഈ അവസരത്തിൽ സിനിമകളിലെ അമ്മ വേഷത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 19-മത്തെ വയസിൽ അമ്മ വേഷത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന് യമുന റാണി പറയുന്നു. ദിലീപിന്റെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. ഉസ്താദ് സിനിമയിൽ മോഹൻലാലിന്റെ ചെറുപ്പകാലത്ത് അമ്മയുടെ റോൾ ചെയ്തുവെന്നും യമുന പറയുന്നു.   

"ഈ കിളവിക്ക് വേറെ പണിയില്ലേ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പലരും കമന്റ് ഇടാറുണ്ട്. ഞാൻ കിളവി ആണെങ്കിലും അത് സമ്മതിച്ച് തരില്ല. അതു ഞാൻ തീരുമാനിച്ചിരിക്കുന്ന കാര്യമാണ്. ഇനി ആരൊക്കെ എന്നെ കിളവി എന്ന് വിളിച്ചാലും സമ്മതിച്ച് തരില്ല. എന്റെ പ്രായം പറയുന്നതിൽ എനിക്ക് ഒരു വിഷമവുമില്ല. 45 വയസിലും ഇങ്ങനെ ഇരിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. എന്റെ മക്കളും അത് തന്നെയാണ് പറയുന്നത്. അമ്മ എപ്പോഴും ഇങ്ങനെ ഇരിക്കണം എന്നാണ് അവർ പറയാറുള്ളത്. ഞാൻ ഒന്ന് ചടഞ്ഞു കൂടിയാൽ അവർക്കാണ് വലിയ വിഷമം. രണ്ടു പേരും പറയും, അമ്മ ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല. ഞങ്ങൾക്ക് ഇത് ഇഷ്ടമല്ലെന്നൊക്കെ പറയും. ദേവേട്ടനും അത് തന്നെയാണ് പറയുന്നത്. ഞാൻ ചിന്തിക്കുന്നത് എന്റെ ശരിക്കുമുള്ള പ്രായം ഇപ്പോൾ സ്റ്റാർട്ട് ചെയ്തിട്ടേ ഉള്ളു എന്നാണ്. അങ്ങനെയാണ് എന്റെ മനസ്സിൽ" എന്നും യമുന പറയുന്നു.

അത് അനുകരണമല്ല, ഒറിജിനൽ തന്നെ; വൈറല്‍ സുരേഷ് ഗോപി ശബ്ദത്തിന്റെ ഉടമ ഇവിടെയുണ്ട്

ജീവിതത്തിൽ ഇന്ന് താൻ ബോൾഡ് ആയി നിന്ന് സംസാരിക്കുന്നുണ്ടെങ്കിൽ അത് തന്റെ ജീവിതത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ കാരണമാണെന്നും യമുന പറുന്നു. യമുന എന്ന വ്യക്തി ടോട്ടലി ചേഞ്ച് ആയെന്ന് ഇൻഡസ്ട്രിയിൽ ഉള്ള എല്ലാവരും പറയാറുണ്ടെന്നും യമുന അഭിമുഖത്തിൽ പറഞ്ഞു. സീരിയലില്‍ അഭിനയിക്കുന്നുണ്ടെങ്കിലും വലിയൊരു ഗ്യാപ്പ് വന്നിരുന്നു. സിനിമയിലേക്ക് തിരിച്ച് വരണമെന്ന് തന്നെയാണ്  ആഗ്രഹം. ഇപ്പോൾ മലയാളത്തിൽ നിന്നും തമിഴിൽ നിന്നും ഹിന്ദിയിൽ നിന്നും ഓഫറുകൾ വരുന്നുണ്ടെന്നും നടി പറയുന്നു.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത