വീണ്ടും സ്‌ക്രീനിലേക്ക്; സന്തോഷം പങ്കുവച്ച് മൃദുല

Published : Dec 28, 2022, 07:06 PM IST
വീണ്ടും സ്‌ക്രീനിലേക്ക്; സന്തോഷം പങ്കുവച്ച് മൃദുല

Synopsis

ഇന്‍സ്റ്റഗ്രാമിലൂടെയാണ് മൃദുല സന്തോഷം അറിയിച്ചിരിക്കുന്നത്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്‍യും. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ ജനഹൃദയത്തിലേക്ക് എത്തിയത്. ജീവിതത്തിൽ ഇരുവരും ഒന്നിച്ചത് ആരാധകർക്ക് ഏറെ സന്തോഷം നൽകിയ വാർത്തയായിരുന്നു. വിവാഹശേഷം ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഗർഭിണിയായ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്നിരുന്ന താരത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ അതിന് വിരാമമായിരുന്നുവെന്ന് അറിയിക്കുകയാണ് മൃദുല.

ലൊക്കേഷനിലേക്ക് തിരിച്ചെത്തുകയാണ് എന്ന് പറഞ്ഞുകൊണ്ട് മൃദുല ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവയ്ക്കുകയായിരുന്നു. അമ്മയാണ് പൊതുവെ ലൊക്കേഷനില്‍ തനിക്കൊപ്പം വരുന്നത്. ഇത്തവണ തങ്ങള്‍ക്കൊപ്പം ഒരു അംഗം കൂടെയുണ്ട് എന്ന് പറഞ്ഞ് കുഞ്ഞ് ധ്വനിയെയും മൃദുല വീഡിയോയില്‍ കാണിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ഒപ്പമാണ് മൃദുല ലൊക്കേഷനിലേക്ക് തിരിച്ചെത്തിയത്. ഷൂട്ടിന് വേണ്ടി തയ്യാറെടുക്കുന്നതിന്‍റെ വീഡിയോയും മൃദുല പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ എന്ത് ഷോയ്ക്കാണ് പങ്കെടുക്കുന്നത്, സീരിയലാണോ, ടെലിവിഷന്‍ പരമ്പര തന്നെയാണോ എന്നൊന്നും നടി വെളിപ്പെടുത്തിയിട്ടില്ല. സ്റ്റാര്‍ മാജിക് ഷോയില്‍ നിന്നും വിളിച്ചിരുന്നു എന്നും, കുഞ്ഞിനൊപ്പം പോകാം എന്നായാല്‍ അവള്‍ക്കൊപ്പം ഷോയില്‍ പങ്കെടുക്കും എന്നും നേരത്തെ ഒരു അഭിമുഖത്തില്‍ മൃദുല പറഞ്ഞിരുന്നു.

ALSO READ : ക്രിസ്‍മസ് ഫോട്ടോഷൂട്ടുമായി ദിൽഷ പ്രസന്നൻ: ചിത്രങ്ങള്‍

അച്ഛനും അമ്മയ്ക്കും ഒപ്പം ധ്വനി ബേബിയും അഭിനയ ലോകത്ത് തുടക്കം കുറിച്ചു കഴിഞ്ഞു. അച്ഛന്‍ യുവ കൃഷ്ണ അഭിനയിക്കുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലില്‍ ആണ് 38 ദിവസം പ്രായമുള്ളപ്പോള്‍ ധ്വനി അഭിനയിച്ചത്. ഷൂട്ടിങിനും അഭിമുഖങ്ങള്‍ ചെയ്യുമ്പോഴും എല്ലാം വളരെ നല്ല സഹകരണമാണ് ധ്വനി, അവള്‍ക്ക് വലിയ കുഴപ്പം ഒന്നും ഇല്ല എന്ന് മൃദുലയും യുവയും പറഞ്ഞിരുന്നു.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത