'ഇത് കുറച്ച് ഓവറല്ലെ': ഹിറ്റടിക്കുന്ന 'സ്കൈ ഫോഴ്സ്' വഴി അരങ്ങേറ്റം കുറിച്ച യുവനടനോട് സോഷ്യല്‍ മീഡിയ

Published : Jan 29, 2025, 12:23 PM IST
'ഇത് കുറച്ച് ഓവറല്ലെ': ഹിറ്റടിക്കുന്ന 'സ്കൈ ഫോഴ്സ്' വഴി അരങ്ങേറ്റം കുറിച്ച യുവനടനോട് സോഷ്യല്‍ മീഡിയ

Synopsis

സ്കൈ ഫോഴ്സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വീർ പഹാരിയയുടെ പിആർ നീക്കങ്ങൾ വിവാദത്തിലായിരിക്കുകയാണ്.

മുംബൈ: വീർ പഹാരിയ തന്റെ ആദ്യ ചിത്രമായ സ്കൈ ഫോഴ്സ് കഴിഞ്ഞ ആഴ്ച പ്രദർശനത്തിനെത്തിയിരുന്നു. അക്ഷയ് കുമാര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഇന്ത്യയുടെ ആദ്യത്തെ ഏയര്‍ സ്ട്രൈക്കിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ്. ചിത്രം വന്‍ വിജയമാകുന്നു എന്ന സൂചന ലഭിച്ചതിന് പിന്നാലെ പുതുമുഖമായ വീർ പഹാരിയ വലിയ തോതില്‍ പിആര്‍ നടത്തുന്നുവെന്നാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാരം.

വീർ പഹാരിയ  അടുത്ത ബോളിവുഡിന്‍റെ ഭാവിയാണ് എന്നതടക്കം നിരവധി വീഡിയോകളാണ് പല ബോളിവുഡ് പപ്പരാസി പേജുകളിലും പ്രത്യക്ഷപ്പെടുന്നത്. ഒപ്പം തന്നെ വീർ പഹാരിയയുടെ ഡാന്‍സിനെയും ഡയലോഗ് ഡെലിവറിയെയും മറ്റും പുകഴ്ത്തിയുള്ള റീലുകളും കാണാം. 

ജസ്റ്റ് ഫോര്‍ ജോക്ക് എന്ന പേജില്‍ വന്ന ഒരു  റീലില്‍ ഒരു ഇന്‍സ്റ്റ ഉപയോക്താവ് താൻ തുറക്കുന്ന ഓരോ നാലാമത്തെ റീലും വീറിന്റേതാണെന്നും പറയുകയും.ഇതിനെ "ഫോഴ്സ്ഡ് പ്രൊമോഷൻ" എന്ന് വിളിക്കുകയും ചെയ്തു. സന്ദീപ് റെഡ്ഡി വങ്കയുടെ 2023 ലെ ബ്ലോക്ക്ബസ്റ്റർ ഫാമിലി ക്രൈം ഡ്രാമ ആയ 'ആനിമൽ' ചിത്രത്തിലെ പ്രകടനത്തിന് ശേഷം തൃപ്തി ദിമ്രിയെ "നാഷണൽ ക്രഷ്" ആയി സ്ഥാപിച്ചതുപോലെ, വീറിനെയും അങ്ങനെ സ്ഥാപിക്കാനുള്ള നീക്കം പോലും ഉണ്ടെന്ന് ഇയാള്‍ പറഞ്ഞു. 

ഈ ഉപയോക്താവ് സ്കൈ ഫോഴ്സ് പ്രദർശിപ്പിക്കുന്ന ഒരു തിയേറ്റർ സന്ദർശിച്ച വീറിന്‍റെ ഈയടുത്ത കാലത്തെ  പിആർ നീക്കത്തെക്കുറിച്ചും റീല്‍ ചെയ്തിട്ടുണ്ട്. ഷോയ്ക്കിടെ, വീര്‍ അഭിനയിച്ച ഗാനത്തിന് പ്രേക്ഷകരിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയുമായി ഒപ്പം നടന്‍ നൃത്തം ചെയ്തു. തിയേറ്ററിലെ ആരും തന്നെ വീറിനെ തിരിച്ചറിഞ്ഞില്ലെന്നും റീലില്‍ പറയുന്നു. എന്തായാലം റീല്‍ വൈറലായതിന് പിന്നാലെ വീര്‍ തന്നെ ഇതിന് അടിയില്‍ കമന്‍റ് ഇട്ടതാണ് സംഭവത്തിലെ ട്വിസ്റ്റ്. 

സ്കൈഫോഴ്സ് അത്യവാശ്യം നല്ല വാരാന്ത്യ കളക്ഷനാണ് ഓപ്പണിംഗില്‍ ഉണ്ടാക്കിയത്. വീർ പഹാരിയ മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രിയായ സുശീൽ കുമാർ ഷിന്‍റെയുടെ കൊച്ചുമകനാണ്. സന്ദീപ് കെവ്‌ലാനിയും അഭിഷേക് കപൂറുമാണ് സ്കൈ ഫോഴ്സ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്

ദിനേശ് വിജൻ, അമർ കൗശിക്, ജ്യോതി ദേശ്‍പാണ്ഡെ എന്നിവർ ചേർന്നാണ് സ്‍കൈ ഫോഴ്‍സ് നിര്‍മിച്ചിരിക്കുന്നത്. സാറാ അലി ഖാനും കഥാപാത്രമായ ചിത്രത്തില്‍ ശരദ് ഖേല്‍ഖര്‍, മനിഷ് ചൗധരി, മോഹിത് ചൗഹാൻ, വരുണ്‍ ബഡോല, സോങം, അഭിനവ്, റിതി, അനുപമം ജോര്‍ദര്‍, ജയ്വന്ത് വാഡ്‍കര്‍, വിശാല്‍ ജിൻവാല്‍, അഭിഷേക് മഹേന്ദ്ര, ബ്രയാൻ ലോറൻസ്, ഫയാസ് ഖാൻ തുടങ്ങിയവരും ഉണ്ട്. തനിഷ്‍ക ഭാഗ്‍ചിയാണ് സംഗീത സംവിധാനം. പിവിആര്‍ ഐനോക്സ് പിക്ചേഴ്‍സാണ് വിതരണം.

പരാജയങ്ങള്‍ ഇനി പഴങ്കഥ, കണക്കു തീര്‍ത്ത് അക്ഷയ് കുമാറിന്റെ മറുപടിയുമായി ഹിറ്റ്, സ്‍കൈ ഫോഴ്‍സ് നേടിയത്

പരാജയത്തിന്‍റെ പടുകുഴിയില്‍ വീണ അക്ഷയ് കുമാറിന് ഇനി ആശ്വസിക്കാം; 'സ്കൈ ഫോഴ്സ്'വര്‍ക്കാകുന്നു, വന്‍ കളക്ഷന്‍

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത