'മീൻ പൊള്ളിച്ചത്, ഞണ്ടു റോസ്റ്റ്, മീൻ കറി..'; ഉച്ചയൂണിന് അമ്മയെ മിസ് ചെയ്ത് അഹാന

Web Desk   | Asianet News
Published : Dec 03, 2020, 06:01 PM ISTUpdated : Dec 03, 2020, 06:06 PM IST
'മീൻ പൊള്ളിച്ചത്, ഞണ്ടു റോസ്റ്റ്, മീൻ കറി..'; ഉച്ചയൂണിന് അമ്മയെ മിസ് ചെയ്ത് അഹാന

Synopsis

കുറച്ചു ദിവസങ്ങളായി അഹാന ഷൂട്ടിംഗ് ലൊക്കേഷനിലും അവിടുത്തെ താമസ സ്ഥലത്തുമാണ്. വീട്ടിൽ നിന്നും മാറി നിൽക്കുന്നതിന്റെ ഗൃഹാതുരത ഓർമ്മകൾ അഹാന ഇടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്. 

സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സമൂ​ഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനിലെ ഉച്ചയൂണിനുള്ള വിഭവങ്ങൾ കണ്ടപ്പോൾ അമ്മയുടെ ഓർമ്മ അയവിറക്കുകയാണ് അഹാന.

നല്ല ഭക്ഷണം കാണുമ്പോൾ അമ്മ മകളെപ്പറ്റിയും, നല്ല ഭക്ഷണം കണ്ടാൽ താൻ അമ്മയെപ്പറ്റിയും ചിന്തിക്കുമെന്ന് അഹാന കുറിക്കുന്നു. മീൻ പൊള്ളിച്ചത്, ബീഫ് കറി, ഞണ്ടു റോസ്റ്റ്, മീൻ കറി ഒക്കെയാണ് വിഭവങ്ങൾ. എന്തിനാ തന്നെയിങ്ങനെ നിറയെ ഭക്ഷണം തന്നു വഷളാക്കുന്നു എന്നും അഹാന പ്രൊഡക്ഷൻ ടീമിനോട് ചോദിക്കുന്നു. 

കുറച്ചു ദിവസങ്ങളായി അഹാന ഷൂട്ടിംഗ് ലൊക്കേഷനിലും അവിടുത്തെ താമസ സ്ഥലത്തുമാണ്. വീട്ടിൽ നിന്നും മാറി നിൽക്കുന്നതിന്റെ ഗൃഹാതുരത ഓർമ്മകൾ അഹാന ഇടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്. നാൻസി റാണി എന്ന ചിത്രമാണ് അടുത്തിടെ  അഹാന ഷൂട്ടിംഗ് പൂർത്തിയാക്കിയ സിനിമ. ഇതിന്റെ പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ടായിരുന്നു.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്