'മൈ കൊറോണ ഡേയ്സ്'; കൊവിഡ് ദിനങ്ങള്‍ വീഡിയോയിലാക്കി അഹാന

Web Desk   | Asianet News
Published : Jan 08, 2021, 12:11 PM IST
'മൈ കൊറോണ ഡേയ്സ്'; കൊവിഡ് ദിനങ്ങള്‍ വീഡിയോയിലാക്കി അഹാന

Synopsis

നേരത്തെ കൊവിഡ് ബാധിച്ച സമയത്തെ ചിത്രങ്ങൾ അഹാന പങ്കുവച്ചിരുന്നു. കഴിഞ്ഞ​ മൂന്നാഴ്ചയായി തനിക്കൊപ്പമുണ്ടായിരുന്ന മരുന്നുകളുടേയും, തന്നെ പരിശോധിച്ച ലാബിലുള്ളവരുടേയും ചിത്രങ്ങളും അഹാന പങ്കുവച്ചു.

ണ്ടാഴ്ചയിലധികം ക്വാറന്റീനിൽ കഴിഞ്ഞ ശേഷം രോഗമുക്തയായിരിക്കുകയാണ് നടി അഹാന കൃഷ്ണ. ഇപ്പോഴിതാ തന്റെ കൊവിഡ് ദിനങ്ങൾ എങ്ങനെയായിരുന്നുവെന്ന് ആരാധകരുമായി പങ്കുവയ്ക്കുകയാണ് അഹാന ഇപ്പോൾ. ഡിസംബർ 21 മുതലുള്ള ദിവസങ്ങളിലെ അനുഭവങ്ങളാണ് താരം ഷൂട്ട് ചെയ്തിരിക്കുന്നത്.

ഓരോ ദിവസത്തെയും കാര്യങ്ങൾ അതത് ദിവസങ്ങളിൽ ഷൂട്ട് ചെയ്യുകയും പിന്നീട് ഒരുമിച്ച് ചേർത്ത് വീഡിയോ വ്ലോഗായി ഷെയർ ചെയ്യുകയുമാണ് അഹാന. മൈ കൊവിഡ് ഡേയ്സ് എന്ന പേരിലാണ് വീഡിയോ. അഹാനയുടെ ക്രിസ്മസും പുതുവർഷാഘോഷവുമൊക്കെ ക്വാറന്റീനില്‍ തന്നെ ആയിരുന്നു. 

നേരത്തെ കൊവിഡ് ബാധിച്ച സമയത്തെ ചിത്രങ്ങൾ അഹാന പങ്കുവച്ചിരുന്നു. കഴിഞ്ഞ​ മൂന്നാഴ്ചയായി തനിക്കൊപ്പം ഉണ്ടായിരുന്ന മരുന്നുകളുടേയും, തന്നെ പരിശോധിച്ച ലാബിലുള്ളവരുടേയും ചിത്രങ്ങളും അഹാന പങ്കുവച്ചു. ഒപ്പം തന്നെ ശുശ്രൂഷിച്ചവർക്ക് നന്ദി പറയാനും താരം മറന്നില്ല.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക