‘വിത്ത് ഇച്ചാക്ക..‘; മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രവുമായി മോഹൻലാൽ, ‘മനസ്സിന് ഒരു കുളിർമ‘യെന്ന് ആരാധകർ

Web Desk   | Asianet News
Published : Jan 07, 2021, 08:38 PM ISTUpdated : Jan 07, 2021, 08:44 PM IST
‘വിത്ത് ഇച്ചാക്ക..‘; മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രവുമായി മോഹൻലാൽ, ‘മനസ്സിന് ഒരു കുളിർമ‘യെന്ന് ആരാധകർ

Synopsis

ഇതേ ​ഗറ്റപ്പിലുള്ള മറ്റൊരു ചിത്രവും ശ്രദ്ധനേടിയിരുന്നു. പുതിയ പ്രഖ്യാപനം വല്ലതും പിറകേയുണ്ടോ എന്നാണ് ആരാധകരില്‍ പലരും ആ ചിത്രത്തിന് കമന്‍റ് ബോക്സുകളില്‍ ചോദിച്ചത്.

ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാലും മമ്മൂട്ടിയും. പുതിയ താരങ്ങളായി എത്രപേര്‍ വന്നാലും ഇരുവർക്കും സിനിമാപ്രേമികളില്‍ നിന്നും ലഭിക്കുന്ന പിന്തുണയ്ക്ക് കുറവൊന്നുമില്ല. ആരാധകർ തമ്മിൽ പലപ്പോഴും അടിയാണെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. 

മോഹന്‍ലാല്‍ തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘വിത്ത് ഇച്ചാക്ക‘ എന്ന ടാഗ് ലൈനോടെയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ചത്. ഇളം പിങ്ക് നിറത്തിലുള്ള ഹാഫ് സ്ലീവ് ഷര്‍ട്ട് ധരിച്ച്, താടിയും മുടിയും നീട്ടിയ പുതിയ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടി. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ട് ധരിച്ച് മമ്മൂട്ടിയോട് എന്തോ പറയുകയാണ് മോഹന്‍ലാല്‍. 

With Ichakka

Posted by Mohanlal on Thursday, 7 January 2021

"രണ്ട് പേരും ഒന്നിച്ചുള്ള ഫോട്ടോ കാണുമ്പോൾ മനസ്സിന് ഒരു കുളിർമ ആണ്, ഈ ഫോട്ടോ കണ്ടപ്പോൾ ഒള്ള സന്തോഷം പറഞ്ഞു അറിയിക്കുന്നതിലും അപ്പുറമാണ്. രണ്ടു പേരുടെയും പേര് പറഞ്ഞു അടിയിടുമെങ്കിലും പെരുത്ത് ഇഷ്ടമാണ്  രണ്ടാൾക്കും പ്രായം ഏറി വരുവാന്ന് അറിയുമ്പോൾ അതിനൊത്ത സങ്കടവും, നിങ്ങളെ പോലെ നിങ്ങൾ മാത്രമേയുള്ളൂ.... അഭിമാനം, എല്ലാവരിലും ആത്മ ഹർഷമേകുന്ന ഈ ബന്ധം എന്നുമുണ്ടാവട്ടെ" എന്നൊക്കെയാണ് ചിത്രത്തിന് താഴേ വരുന്ന കമന്റുകൾ. 

ഇതേ ​ഗറ്റപ്പിലുള്ള മറ്റൊരു ചിത്രവും ശ്രദ്ധനേടിയിരുന്നു. പുതിയ പ്രഖ്യാപനം വല്ലതും പിറകേയുണ്ടോ എന്നാണ് ആരാധകരില്‍ പലരും ആ ചിത്രത്തിന് കമന്‍റ് ബോക്സുകളില്‍ ചോദിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം പൃഥ്വിരാജും പങ്കുവച്ചിരുന്നു.

Read Also: ഒറ്റ ഫ്രെയിമില്‍ വീണ്ടും മോഹന്‍ലാലും മമ്മൂട്ടിയും; പുതിയ പ്രഖ്യാപനം പിന്നാലെയുണ്ടോയെന്ന് ആരാധകര്‍

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക