'കല്യാണിയെ എടുത്തുപൊക്കി മലർത്തിയടിച്ച് വിക്രം'; പരിഭവം പറഞ്ഞ് ആരാധകർ

Published : Oct 13, 2021, 05:06 PM IST
'കല്യാണിയെ എടുത്തുപൊക്കി മലർത്തിയടിച്ച് വിക്രം'; പരിഭവം പറഞ്ഞ് ആരാധകർ

Synopsis

പരമ്പരയിൽ  സഹോദരൻ കഥാപാത്രമായ വിക്രമിന്റെ വേഷത്തിലെത്തുന്ന കല്യാൺ ഖന്നക്കൊപ്പമുള്ള വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റിൽ  പരമ്പരകളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ്  'മൗനരാഗം' (Mounaragam). നലീഫ് -ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.  നായിക കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ്  മുതൽ പരമ്പരയിൽ പുതുമുഖമായി എത്തിയ പാറുക്കുട്ടിയെ (സോന ജെലീന) വരെ പ്രേക്ഷകർ വലിയ രീതിയിൽ സ്വീകരിച്ചു. 
 


സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കല്യാണി പങ്കുവച്ച ഒരു വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.  പരമ്പരയിൽ  സഹോദരൻ കഥാപാത്രമായ വിക്രമിന്റെ വേഷത്തിലെത്തുന്ന കല്യാൺ ഖന്നക്കൊപ്പമുള്ള വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഐശ്വര്യയെ കയ്യിൽ കോരിയെടുത്ത് ഗുസ്‍തിയിലെന്ന പോലെ മലർത്തിയടിക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഗുസ്‍തിയുടെ കമന്ററി ഓഡിയോ നൽകിയാണ് ഐശ്വര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.


ഇതാണ് അണ്ണൻ തങ്കച്ചി പാസം എന്ന രസകരമായ കുറിപ്പും താരം പങ്കുയവയ്ക്കുന്നുണ്ട്. 


പരമ്പരയിൽ, സഹോദരനാണെങ്കിലും നെഗറ്റീവ് റോളിലാണ് കല്യാൺ എത്തുന്നത്. ഇത് ചൂണ്ടിക്കാട്ടി രസകരമായ കമന്റുകളാണ് പ്രേക്ഷകർ പങ്കുവയ്ക്കുന്നത്. എന്നാലും ഇങ്ങനെയൊക്കെ ചെയ്യാമോയെന്ന് ചിലർ ചോദക്കുന്നു.  ആ പാവത്തിന്റെ നടു ഒടിച്ചോയെന്നാണ് മറ്റു ചിലരുടെ ചോദ്യം.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്