
മിനിസ്‌ക്രീന്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് ഏറെ പരിചിതയായ മുഖമാണ് ഐശ്വര്യ രാജീവിന്റേത്. നിരവധി സീരിയലുകളില്‍ വേഷമിട്ടിട്ടുള്ള ഐശ്വര്യ, സ്റ്റാര്‍ മാജിക്ക് ഷോയിലൂടെയാണ് വലിയ ജനപ്രീതിയിലേക്ക് എത്തുന്നത്. ഒരു നല്ല നര്‍ത്തകി കൂടിയാണ് ഐശ്വര്യ. താരം ഒരു ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. അടുത്തിടെയാണ് ഐശ്വര്യ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. നടൻ ബിനീഷ് ബാസ്റ്റിന്‍ ആണ് ചാനല്‍ ഉദ്ഘാടനം ചെയ്തത്. ചാനലിലെ ആദ്യ വ്ലോഗിലൂടെ തൻ്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.
ആദ്യ എപ്പിസോഡില്‍ ബിനീഷിനുമൊത്തുള്ള വീഡിയോയാണ് താരം ചെയ്തത്. ബിനീഷ് ചൂണ്ടയിടാന്‍ പോകുന്നതും വിശേഷങ്ങള്‍ പറയുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. താന്‍ നന്നായി മീന്‍ പിടിക്കുന്ന ആളാണെന്നും ചൂണ്ടയിടാന്‍ തനിക്ക് പ്രത്യേക കഴിവുണ്ടെന്നും ബിനീഷ് പറയുന്നു. ആദ്യ വീഡിയോ ആയതിനാല്‍ തെറ്റുകളൊക്കെ സംഭവിച്ചിട്ടുണ്ടാവാമെന്നും എല്ലാരും തന്നോട് ക്ഷമിക്കണമെന്നും വരും ദിവസങ്ങളില്‍ ഇംപ്രൂവ് ചെയ്യാമെന്നുമാണ് ഐശ്വര്യ പറയുന്നത്. നിരവധി പേരാണ് താരത്തിന് കമന്റ്‌സിലൂടെ പുതിയ ചാനലിന് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.
സീരിയലുകളില്‍ കാണുന്ന ഐശ്വര്യയല്ല ജീവിതത്തില്‍ എന്നാണ് എല്ലാവരും പറയുന്നത്. വളരെ പാവമായ, തമാശകള്‍ പറയുന്ന നിഷ്‌കളങ്കയായൊരു പെണ്‍കുട്ടിയാണ് ഐശ്വര്യ എന്നാണ് താരത്തെക്കുറിച്ച് ആരാധകര്‍ പറയുന്നത്. ഐശ്വര്യ ഇതുവരെ അഭിനയിച്ച സീരിയലുകളുടെ എണ്ണം നാല്‍പതിനു മേലെയാണ്. സിനിമയാണെങ്കില്‍ തമിഴ് ഉള്‍പ്പെടെ നാലെണ്ണത്തിൽ അഭിനയിച്ച് കഴിഞ്ഞു. കോമഡി പരിപാടികളും, സ്റ്റേജ് പ്രോഗ്രാമുകളും പരസ്യചിത്രങ്ങളും ടൈറ്റില്‍ സോങ്ങുകളുമെല്ലാമായി തിരക്കിലാണ് താരം.
മുന്നര വയസിലാണ് ഐശ്വര്യ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. സുധാകര്‍ മംഗളോദയത്തിന്‍റെ ‘വെളുത്ത ചെമ്പരത്തി’യാണ് ആദ്യ സീരിയല്‍. നാലാം വയസിലായിരുന്നു ഇത്. ഗ്രേ ഷെയ്ഡ് ഉള്ള വേഷവും വളരെ ഭംഗിയായി താരം കൈകാര്യം ചെയ്തിട്ടുണ്ട്.