കുഞ്ഞ് ധ്വനിയെ കയ്യിലെടുത്ത് നൃത്തം ചെയ്ത് മൃദുല- വീഡിയോ

Published : Nov 04, 2022, 10:17 PM ISTUpdated : Nov 04, 2022, 10:20 PM IST
കുഞ്ഞ് ധ്വനിയെ കയ്യിലെടുത്ത് നൃത്തം ചെയ്ത് മൃദുല- വീഡിയോ

Synopsis

'തുമ്പപ്പൂ' എന്ന പരമ്പരയിലാണ് മൃദുല അവസാനമായി അഭിനയിച്ചുകൊണ്ടിരുന്നത്. യുവ കൃഷ്ണ മഞ്ഞിൽ വിരിഞ്ഞ പൂവ്, സുന്ദരി തുടങ്ങിയ സീരിയലുകളിൽ അഭനയിച്ചു വരികയാണ്.

സിനിമയിലും സീരിയലുകളിലുമായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് മൃദുല വിജയ്. അഭിനേതാവായ യുവ കൃഷ്ണയെയാണ് മൃദുല വിവാഹം ചെയ്തത്. വിവാഹശേഷവും അഭിനയരംഗത്ത് സജീവമായിരുന്ന താരം കുഞ്ഞതിഥി വരാന്‍ പോവുകയാണെന്നറിഞ്ഞപ്പോഴായിരുന്നു ബ്രേക്കെടുത്തത്. വൈകാതെ തന്നെ താന്‍ തിരിച്ചെത്തുമെന്ന് മൃദുല പറഞ്ഞിരുന്നു. പ്രഗ്നന്‍സി ടെസ്റ്റ് മുതല്‍ അങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെയായി മൃദുല പങ്കുവെച്ചിരുന്നു. കാത്തിരിപ്പിനൊടുവിലായി പെണ്‍കുഞ്ഞ് എത്തിയ സന്തോഷവും ഇവര്‍ പങ്കുവെച്ചിരുന്നു. തങ്ങളുടെയും കുഞ്ഞിന്റെയും എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത താരമാണ് മൃദുല.

അതുകൊണ്ട് തന്നെ കുഞ്ഞ് ധ്വനിയുടെ ചിത്രങ്ങളും, കുഞ്ഞുമൊത്തുള്ള നിമിഷങ്ങളുമെല്ലാം താരം ആരാധകരെയും അറിയിക്കാറുണ്ട്. കുഞ്ഞ് ധ്വനിക്കൊപ്പമുള്ള താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കുഞ്ഞിനേയും എടുത്ത് ഡാൻസ് ചെയ്യുന്നതാണ് വീഡിയോ. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ഡാൻസ് ചെയ്യുമ്പോൾ മൃദുല നല്ല ചിരിച്ചും, എന്നാൽ കുഞ്ഞ് അല്പം ഗൗരവത്തിലുമാണ്. ഇതുകണ്ട് മൃദുലയുടെ അത്ര സന്തോഷം കുഞ്ഞിനില്ലല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. അമ്മയ്ക്കും കുഞ്ഞിനും കുറേപേർ ആശംസകളും അറിയിക്കുന്നുണ്ട്.

ധ്വനിമോൾ വന്നതിനു ശേഷം ഒരുപാട് മാറ്റങ്ങളാണ് ജീവിതത്തിൽ സംഭവിച്ചതെന്നാണ് മൃദുലയുടെയും യുവയുടെയും അഭിപ്രായം. പ്രധാനമായും അച്ഛനും അമ്മയുമായി പ്രോമോഷൻ ലഭിച്ചു. അതുപോലെ ഞങ്ങൾക്ക് ഒരുമിച്ച് സ്നേഹിക്കാനായി കുഞ്ഞുവാവ വന്നു. കുഞ്ഞ് വന്നപ്പോൾ ഞങ്ങൾ തമ്മിലുളള ഒരു ബന്ധം കുറുച്ചുകൂടെ അടുത്തതായും താരങ്ങൾ പറയുന്നു. 'തുമ്പപ്പൂ' എന്ന പരമ്പരയിലാണ് മൃദുല അവസാനമായി അഭിനയിച്ചുകൊണ്ടിരുന്നത്. യുവ കൃഷ്ണ മഞ്ഞിൽ വിരിഞ്ഞ പൂവ്, സുന്ദരി തുടങ്ങിയ സീരിയലുകളിൽ അഭനയിച്ചു വരികയാണ്.

'ഇതെന്ത് സോളോ കല്യാണമോ?'; വിവാഹ ആൽബം പങ്കുവച്ച് ആലീസ് ക്രിസ്റ്റി

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത