'കണ്ണുവയ്യാത്തതുകൊണ്ടാണ് അല്ലെങ്കില്‍ അവനെ തറപറ്റിച്ചെനെ' ബേസിലിന്‍റെ ചാറ്റ് പുറത്ത് വിട്ട് അജു വര്‍ഗ്ഗീസ്.!

Published : Apr 05, 2024, 12:07 PM ISTUpdated : Apr 05, 2024, 01:08 PM IST
 'കണ്ണുവയ്യാത്തതുകൊണ്ടാണ് അല്ലെങ്കില്‍ അവനെ തറപറ്റിച്ചെനെ' ബേസിലിന്‍റെ ചാറ്റ് പുറത്ത് വിട്ട് അജു വര്‍ഗ്ഗീസ്.!

Synopsis

അടുത്തിടെ അവതാരക വീണയുമായി 'വര്‍ഷങ്ങള്‍ക്ക് ശേഷം'  ടീം നടത്തിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  

കൊച്ചി: സൂപ്പർ ഹിറ്റായി മാറിയ ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം' ഉടന്‍ തീയറ്ററില്‍ എത്താന്‍ പോവുകയാണ്. ചിത്രത്തിന്‍റെ തിരക്കിട്ട പ്രമോഷന്‍ വര്‍ക്കിലാണ് വിനീത് ശ്രീനിവാസനും സംഘവും. 

അധികം ഹൈപ്പില്ലാതെയാണ് ചിത്രത്തിന്‍റെ പ്രമോഷന്‍ എന്ന് വിനീത് തന്നെ വിവിധ അഭിമുഖങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ധ്യാനും, വിനീതും, ബേസിലും എല്ലാം ചേരുന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അടുത്തിടെ അവതാരക വീണയുമായി 'വര്‍ഷങ്ങള്‍ക്ക് ശേഷം'  ടീം നടത്തിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കൊണ്ടു കൊടുത്തും ധ്യാനും, ബേസില്‍ ജോസഫും അഭിമുഖത്തില്‍ നിറഞ്ഞു നിന്നു. ഇപ്പോഴിതാ വൈറല്‍ അഭിമുഖത്തിന്‍റെ ബാക്കിയെന്താണെന്ന് പറയുകയാണ് നടന്‍ അജു വര്‍ഗ്ഗീസ്. അജു വര്‍ഗ്ഗീസും 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. 

വൈറലായ അഭിമുഖം ബേസിലിന്‍റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ബേസില്‍ നല്‍കിയ മറുപടിയാണ് അജു വര്‍ഗ്ഗീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'കണ്ണുവയ്യത്തതുകൊണ്ട് എന്‍റെ ഫുള്‍ സ്കില്‍സ് അങ്ങോട്ട് പുറത്തെടുക്കാന്‍ പറ്റിയില്ല. അല്ലെങ്കില്‍ കാണാമായിരുന്നു. അവനെ ഞാന്‍ പൂര്‍ണ്ണമായും തറപറ്റിച്ചെനെ'ചിരിയോടെ ബേസില്‍ മറുപടി നല്‍കി. ധ്യാനിനെയാണ് ബേസില്‍ ഉദ്ദേശിച്ചത്. 

കാവിലെ പാട്ട് മത്സരത്തിന് കാണാമെന്നു ബേസിൽ ധ്യാനോട് പറഞ്ഞു എന്നാണ് അജു സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. എന്തായാലും പടം ഇത് പോലെ രസകരമാകട്ടെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്‍റ്.

തെലുങ്ക് തമിഴ് സിനിമ പ്രേമികള്‍ സോഷ്യല്‍ മീഡിയ യുദ്ധത്തില്‍; കാരണമായത് ആടുജീവിതം.!

എജ്ജാതി ബോക്സോഫീസ് തൂക്ക്; കണ്ടന്‍റില്‍ മാത്രം അല്ല കളക്ഷനിലും ബോളിവുഡ് കഴിഞ്ഞാല്‍ കിംഗ് മലയാളം.!

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത