ആത്മഹത്യ ചെയ്ത നടിയുടെ പൊട്ടിക്കരഞ്ഞുള്ള ലൈവ് വീഡിയോ വൈറലായി; നടിയുടെ മരണത്തില്‍ വെളിപ്പെടുത്തല്‍

Published : Mar 27, 2023, 07:19 PM IST
ആത്മഹത്യ ചെയ്ത നടിയുടെ  പൊട്ടിക്കരഞ്ഞുള്ള ലൈവ് വീഡിയോ വൈറലായി; നടിയുടെ മരണത്തില്‍ വെളിപ്പെടുത്തല്‍

Synopsis

ഒരു സിനിമയുടെ ചിത്രീകരണത്തിനായി വാരണാസിയിൽ എത്തിയതായിരുന്നു. മരണവിവരം വീട്ടുകാരെ അറിയിച്ചെന്ന് പൊലീസ് അറിയിച്ചു.

വാരാണസി: ഭോജ്പുരി നടി ആകാൻക്ഷ ദുബെയുടെ ആത്മഹത്യ വലിയ വാര്‍ത്തയാകുകയാണ്. വാരണാസിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിലാണ് നടിയെ കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. സാരാനാഥ് ഏരിയയിലെ ഹോട്ടൽ മുറിയിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

ഒരു സിനിമയുടെ ചിത്രീകരണത്തിനായി വാരണാസിയിൽ എത്തിയതായിരുന്നു. മരണവിവരം വീട്ടുകാരെ അറിയിച്ചെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശിയാണ് ആകാൻക്ഷ. ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്താണ് അഭിനയ രം​ഗത്തേക്ക് ചുവടുവെക്കുന്നത്. 

വാലന്റൈൻസ് ദിനത്തിൽ നടൻ സമർ സിങ്ങുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. 'ഹാപ്പി വാലന്റൈൻസ് ഡേ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മ്യൂസിക് വീഡിയോ ആയ യേ ആരാ കഭി ഹര നഹിയുടെ റിലീസ് ദിനത്തിലാണ് നടി മരിച്ചത്. മേരി ജംഗ് മേരാ ഫൈസ്‌ല എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. മുജ്‌സെ ഷാദി കരോഗി (ഭോജ്‌പുരി), വീരോൺ കെ വീർ, ഫൈറ്റർ കിംഗ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 

അതേ സമയം ആകാൻക്ഷ ദുബെ ലൈവില്‍ കരയുന്ന  ഇൻസ്റ്റാഗ്രാം വീഡിയോ ലൈവ് വൈറലാകുകയാണ്. ഒരു ലൈവില്‍ അകാൻക്ഷ കരയുന്നതിന്‍റെ സ്ക്രീന്‍ റെക്കോഡ് ഇപ്പോള്‍ തന്നെ വൈറലായിട്ടുണ്ട്. വീഡിയോ ഷെയർ ചെയ്ത ട്വിറ്റർ ഉപയോക്താവ് എഴുതി. കഴിഞ്ഞ രാത്രി നടത്തിയ ലൈവില്‍ ആകാൻക്ഷ കരയുകയുണ്ടായെന്നും, അത് താന്‍ എന്‍റെ ഫോണില്‍ എടുത്തതാണ്.  എന്നാല്‍ ഈ ലൈവ് പിന്നീട് നടിയുടെ ഇന്‍സ്റ്റയില്‍ കാണാനില്ലെന്നാണ് വിവരം. ഇത് ആത്മഹത്യ ചെയ്ത രാത്രിയിലെയാണോ എന്ന് വ്യക്തമല്ല. 

അതേ സമയം ഭോജ്‌പുരി ഗായകൻ സമർ സിങ്ങും സഞ്ജയ് സിംഗും ആകാൻക്ഷ ദുബെയെ  ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് അകാൻക്ഷ ദുബെയുടെ അമ്മ മധു ദുബെ രംഗത്ത് എത്തിയിട്ടുണ്ട്. ആകാൻക്ഷയുടെ മരണത്തില്‍ അന്വേഷണം നടത്തുകയാണെന്നാണ് പൊലീസ് പറയുന്നത്. 

അന്ന് ഇന്നസെന്‍റ് നിശബ്ദനായി; ആ ഇന്നസെന്റിന് മാപ്പില്ല: സ്നേഹനിധിയായ സഖാവിന് വിടയെന്ന് ദീദി

ചിലർ വിങ്ങൽ ഉള്ളിലടക്കി, കണ്ണീരടക്കാനാകാതെ മറ്റുചിലർ; ഇന്നസെന്റിന് മലയാള സിനിമയുടെ വിട

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി