'അക്ഷയ് കുമാറിന്‍റെത് എന്തൊരു അധഃപതനം': അക്ഷയ് കുമാറിന്‍റെ ഡാന്‍സ് വീഡിയോ വൈറലായി, വിവാദം

Published : Apr 09, 2023, 06:22 PM IST
'അക്ഷയ് കുമാറിന്‍റെത് എന്തൊരു അധഃപതനം': അക്ഷയ് കുമാറിന്‍റെ ഡാന്‍സ് വീഡിയോ വൈറലായി, വിവാദം

Synopsis

ഒരു വീഡിയോയിൽ അക്ഷയ് കുമാര്‍ 'ബൽമ' എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന മൗനി റോയ്, സോനം ബജ്‌വ എന്നിവര്‍ക്കിടയിലേക്ക് ഷര്‍ട്ടില്ലാതെ കയറി വന്ന് ഡാന്‍സ് കളിക്കുന്നതാണ് കാണിക്കുന്നത്. 

മുംബൈ: അടുത്തിടെയാണ് നടന്‍ അക്ഷയ് കുമാറിന്‍റെ നേതൃത്വത്തില്‍ ബോളിവുഡിലെ ചില നടിമാരും ഗായകരും യുഎസ്,കാനഡ എന്നിവിടങ്ങളിലേക്ക് ഒരു ടൂര്‍ പോയത്. അക്ഷയ് കുമാറിന് പുറമേ മൗനി റോയ്, സോനം ബജ്‌വ, ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും 'ദി എന്റർടെയ്‌നേഴ്‌സ് ടൂർ 2023'ന്‍റെ ഭാഗമായി. 

ഈ ടൂറിലെ ഒരു താര നിശയില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്, മൗനി റോയ്, സോനം ബജ്‌വ എന്നിവരോടൊപ്പം അക്ഷയ് കുമാര്‍ ഷർട്ടില്ലാതെ നൃത്തം ചെയ്യുന്നതാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. ട്വിറ്ററില്‍ വൈറലായ വീഡിയോയില്‍ അക്ഷയ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി കമന്‍റുകള്‍ വരുന്നുണ്ട്.  

ഒരു വീഡിയോയിൽ അക്ഷയ് കുമാര്‍ 'ബൽമ' എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന മൗനി റോയ്, സോനം ബജ്‌വ എന്നിവര്‍ക്കിടയിലേക്ക് ഷര്‍ട്ടില്ലാതെ കയറി വന്ന് ഡാന്‍സ് കളിക്കുന്നതാണ് കാണിക്കുന്നത്. 

ട്വിറ്ററില്‍ ഈ വീഡിയോ വൈറലായ അക്കൌണ്ടില്‍ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത് ഇത്തരം ഒരു ക്യാപ്ഷനോടെയാണ്-  "എന്തൊരു ക്രിഞ്ച് അനുഭവമാണ് ഇത്. 59 കാരനായ ഷര്‍ട്ട് ഇടാത്ത ഒരു അങ്കിള്‍  23, 24 വയസുള്ള പെണ്‍കുട്ടികള്‍ക്കൊപ്പം വളരെ ക്രിപ്പിയായ സ്റ്റെപ്പുകളുമായി ഞാന്‍ പ്രധാനപ്പെട്ടയാളാണെന്ന് കാണിക്കാന്‍ ശ്രമിക്കുന്നു. അക്ഷയ് കുമാറിന്‍റെത് എന്തൊരു അധഃപതനമാണ്".

ഈ ട്വീറ്റിന് അടിയില്‍ അക്ഷയ് ആരാധകരും അല്ലാത്തവരും വലിയ തര്‍ക്കമാണ് നടക്കുന്നത്. 59മത്തെ വയസിലും ആ ശരീരം കണ്ടോ എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്. അതേ സമയം അതെല്ലാം പണത്തിന്‍റെയാണെന്നാണ് ഒരാള്‍ മറുപടി കൊടുക്കുന്നത്.  

അക്ഷയ് കുമാറിന്‍റെ പുതിയ സിനിമ നോക്കിയാല്‍ ടൈഗർ ഷെറോഫിനൊപ്പം 'ബഡേ മിയാൻ ചോട്ടെ മിയാൻ' എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ് താരം ഇപ്പോള്‍. അത് കഴിഞ്ഞ് അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് അഭിനയിക്കും. സോനാക്ഷി സിൻഹ, മാനുഷി ചില്ലർ എന്നിവരും ഈ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവർക്കൊപ്പമുള്ള 'ഓ മൈ ഗോഡ് 2' ചിത്രത്തിലും അക്ഷയ് ഡേറ്റ് കൊടുത്തിട്ടുണ്ട്. 

'ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ അപമാനിക്കുന്നു': സല്‍മാന്‍ ഖാന്‍റെ പാട്ടിനെതിരെ വിമര്‍ശനം
 

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക