
കൊച്ചി: പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ചിന്നു എന്നാണ് ആരാധകരും ലക്ഷ്മിയെ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. താരം പങ്കിടുന്ന വ്ലോഗിലെ വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ.
ഇപ്പോഴിതാ കുറെ നാളുകൾക്ക് ശേഷം അച്ഛനും അമ്മയ്ക്കും ഒപ്പം വ്ലോഗ് ചെയ്തിരിക്കുകയാണ് താരം. വളരെ രസകരമായാണ് മൂന്ന് പേരും ചേർന്ന് ബോറടിപ്പിക്കാതെ വീഡിയോ മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രവാസിയായിരുന്ന കാലത്ത് അച്ഛൻ പരീക്ഷിച്ച ഭക്ഷണം ഉണ്ടാക്കിയാണ് തുടക്കം. പ്രവാസിയായിരുന്ന സമയത്ത് അച്ഛന്‍ സ്വന്തമായി കുക്ക് ചെയ്യുമായിരുന്നു. ഇവിടെ വന്നപ്പോള്‍ ഇടയ്ക്ക് കുക്ക് ചെയ്യുമെന്ന് ലക്ഷ്മി പറയുന്നു. ഞാന്‍ സംസാരിക്കുമ്പോള്‍ അവള്‍ ഇടയ്ക്ക് കയറുന്നതില്‍ എനിക്ക് വലിയ അത്ഭുതമൊന്നും തോന്നുന്നില്ല. അവള്‍ സംസാരിച്ചോണ്ട് ജീവിക്കുന്നു. ഞാന്‍ ജീവിക്കാന്‍ വേണ്ടി അത്യാവശ്യം സംസാരിക്കുന്നു. എനിക്ക് ആരുടെ കഴിവാണ് കിട്ടിയതെന്ന് ചോദിച്ചപ്പോള്‍ എന്റെയല്ല എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. അച്ഛന്‍ നല്ല സംസാരവും അമ്മ ഡാന്‍സുമാണെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്.
ഒരു സെലിബ്രിറ്റി എപ്പിസോഡിലേക്ക് വരുമെന്നും ലക്ഷ്മി പറയുന്നുണ്ടായിരുന്നു. അമ്മയായിരുന്നു സ്‌പെഷല്‍ ഗസ്റ്റായെത്തിയത്. ഇടയ്‌ക്കൊരു ചെയ്‌ഞ്ചൊക്കെ വേണ്ടേ എന്നായിരുന്നു അമ്മയുടെ കമന്‍റ്. ആരെങ്കിലും വിശിഷ്ടാതിഥി ആയിരിക്കുമെന്നായിരുന്നു അച്ഛന്‍ പ്രതീക്ഷിച്ചത്. ഈ ട്വിസ്റ്റ് പ്രതീക്ഷിച്ചില്ലെന്നായിരുന്നുവെന്നും അച്ഛന്‍ പറയുന്നുണ്ടായിരുന്നു. നിരവധി പേരായിരുന്നു പുതിയ വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്.
അവതരണത്തിലെ വേറിട്ട ശൈലിയാണ് ലക്ഷ്മി നക്ഷത്രയേ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. ഒന്നിന് പിറകെ ഒന്നായി അഞ്ച് അവാർഡുകളാണ് താരത്തിനെ തേടിയെത്തിയത്.
കാത്തിരുന്ന അപ്‍ഡേറ്റ് ഇതാ, 'മലൈക്കോട്ടൈ വാലിബൻ' ആവേശം വര്‍ദ്ധിപ്പിച്ച് മോഹൻലാല്‍
സുരാജ് വെഞ്ഞാറമൂടിന്റെ ചിരി ചിത്രം, 'മദനോത്സവം' പുതിയ ഗാനം പുറത്ത്