'ഞാന്‍ പിന്നെ നിങ്ങളുടെ വീട്ടില്‍ വന്നിരിക്കാം': ട്രോളുന്നവരോട് പ്രതികരിച്ച് അക്ഷയ് കുമാര്‍

Published : Jul 26, 2024, 04:23 PM IST
'ഞാന്‍ പിന്നെ നിങ്ങളുടെ വീട്ടില്‍ വന്നിരിക്കാം': ട്രോളുന്നവരോട് പ്രതികരിച്ച് അക്ഷയ് കുമാര്‍

Synopsis

സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ്  സർഫിറ. തമിഴ് ചിത്രത്തിന്‍റെ സംവിധായിക സുധ കൊങ്കര തന്നെയാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്.

മുംബൈ: തൻ്റെ സിനിമയായ സർഫിറയുടെ പ്രൊമോഷനിടെ അക്ഷയ് കുമാര്‍ നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ വൈറലാകുന്നത്.  സംരംഭകയായ ഗസൽ അലഗുമായി സംഭാഷണത്തിലായിരുന്നു അക്ഷയ് കുമാർ താന്‍ കൂടുതല്‍ ജോലി ചെയ്യുന്നത് ട്രോളുന്നവര്‍ക്ക് മറുപടി നല്‍കിയത്. സംഭാഷണത്തിനിടയിൽ താന്‍ കുറേ ജോലി ചെയ്യുന്നുവെന്ന് ചിലര്‍ പരാതി പറയാറുണ്ടെന്ന് ഗസല്‍ പറഞ്ഞു. ഉടന്‍ തന്നെ വർഷത്തിൽ നാല് സിനിമകൾ ചെയ്യരുതെന്നും വര്‍ഷം ഒരു സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പലരും തന്നോട് പറയാറുണ്ടെന്നും അക്ഷയ് പറഞ്ഞു. 

"അവർ എന്നോട് എല്ലായിപ്പോഴും പറയും എന്തിനാണ് വർഷത്തിൽ നാല് സിനിമ ചെയ്യുന്നത്. വര്‍ഷം ഒരു സിനിമ മാത്രം ചെയ്യണം .ഇത്തരക്കാരോട് മറുപടി ഇതാണ,ശരി, ഞാൻ വര്‍ഷം ഒരു സിനിമ ചെയ്യുന്നു, പക്ഷേ ബാക്കിയുള്ള ദിവസങ്ങളിൽ ഞാൻ എന്ത് ചെയ്യും? ഞാൻ നിങ്ങളുടെ വീട്ടിൽ വന്നിരിക്കട്ടെ" അക്ഷയ് കുമാര്‍ പ്രമോഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. 

"പല ആളുകളും അവന്‍ കൂടുതല്‍ പണിയെടുക്കുന്നുവെന്ന് പറയുന്നു.ഓർക്കേണ്ട കാര്യം ജോലി ലഭിക്കുന്നവർ ഭാഗ്യവാന്മാരാണ്. ഇവിടെ, എല്ലാ ദിവസവുംതൊഴിലില്ലായ്മ ഉണ്ടെന്ന് പറയുന്നു, ഇത് സംഭവിക്കുന്നു, അത് സംഭവിക്കുന്നു.ആർക്കെങ്കിലും ജോലി ലഭിക്കുന്നുണ്ടെങ്കിൽ, അവര്‍ അത് ചെയ്യട്ടെ എന്ന് കരുതണം"അക്ഷയ് കുമാര്‍കൂട്ടിച്ചേര്‍ത്തു.

സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ്  സർഫിറ. തമിഴ് ചിത്രത്തിന്‍റെ സംവിധായിക സുധ കൊങ്കര തന്നെയാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്.തമിഴിലെ നായകന്‍ സൂര്യയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാവ് കൂടിയാണ് സൂര്യ.

എന്നാല്‍ സർഫിറ ബോക്സോഫീസില്‍ കാര്യമായ ചലനം ഉണ്ടാക്കിയിട്ടില്ല. ഇറങ്ങി രണ്ടാഴ്ചയോളമായിട്ടും ചിത്രം 30 കോടി പോലും കളക്ഷന്‍ എത്തിയില്ലെന്നാണ് ബോക്സോഫീസ് ട്രാക്കര്‍മാരുടെ കണക്ക്. 

'ബാഡ് ന്യൂസ്' ആദ്യവാരത്തില്‍ ബോളിവുഡിന് ഗുഡ് ന്യൂസായി: അത്ഭുതപ്പെടുത്തുന്ന കളക്ഷന്‍

'ലവ് ഇൻഷുറൻസ് കമ്പനി' ലവ് ടുഡേ നായകന്‍റെ പുതിയ ചിത്രം: നിര്‍മ്മാണം നയന്‍താര

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത