'എല്ലാം കൂടെ തനിക്ക് ചെലവായത് അന്‍പതിനായിരം രൂപയാണ്' കണക്ക് വ്യക്തമാക്കി ആലീസ് ക്രിസ്റ്റി

By Web TeamFirst Published Mar 12, 2024, 3:48 PM IST
Highlights

രണ്ടാഴ്ച ഭയങ്കര വിശപ്പും ക്ഷീണവും ആയിരുന്നു. ഇപ്പോള്‍ എല്ലാം മാറി, ബാക്ക് ടു നോര്‍മല്‍ എന്ന സ്ഥിതിയില്‍ എത്തി.

കൊച്ചി: യൂട്യൂബ് വീഡിയോസിലൂടെ തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കുന്ന നടിയാണ് ആലീസ് ക്രിസ്റ്റി. കഴിഞ്ഞ രണ്ട് വീഡിയോകളിലായി കണ്ണിന് സര്‍ജറി ചെയ്യാന്‍ പോകുന്നതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് നടി പങ്കുവച്ചുകൊണ്ടിരിയ്ക്കുന്നത്. കണ്ണട പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സര്‍ജറി.

ഇപ്പോഴിതാ സർജറിക്ക് ശേഷമുള്ള അനുഭവങ്ങളും ചെലവുകളും പറയുകയാണ് താരം. "25 മിനിറ്റ്
ദൈര്‍ഘ്യമുള്ള സര്‍ജറിയായിരുന്നു. അനസ്‌തേഷ്യയുടെ ഡ്രോപ്‌സ് കണ്ണില്‍ ഉറ്റിയ്ക്കും. അതിന് ശേഷമാണ് സര്‍ജറി ചെയ്യുന്നത്. സര്‍ജറി കഴിഞ്ഞതിന് ശേഷം ഭയങ്കര ക്ഷീണമായിരുന്നു കണ്ണിന്, തുറക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. രണ്ടാഴ്ചയോളം ബുദ്ധിമുട്ടുകള്‍ ഉണ്ടായി. കണ്ണിനാണ് സര്‍ജറി എങ്കിലും വാ തുറക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടായിരുന്നു. 

രണ്ടാഴ്ച ഭയങ്കര വിശപ്പും ക്ഷീണവും ആയിരുന്നു. ഇപ്പോള്‍ എല്ലാം മാറി, ബാക്ക് ടു നോര്‍മല്‍ എന്ന സ്ഥിതിയില്‍ എത്തി. കണ്ണട ഇല്ലാതെ ഇപ്പോള്‍ എല്ലാം ക്ലിയര്‍ ആയി കാണാം. നല്ല തെളിച്ചം തോന്നുന്നുണ്ട്" എന്ന് നടി പറയുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്ക് എല്ലാം നന്ദി പറഞ്ഞാണ് ആലീസ് ക്രിസ്റ്റി വീഡിയോ അവസാനിപ്പിച്ചത്.

സര്‍ജറിയുടെ ചെലവുകളെ കുറിച്ചെല്ലാം ആലീസ് വീഡിയോയുടെ അവസാനത്തില്‍ വ്യക്തമായി സംസാരിച്ചിട്ടുണ്ട്. അങ്കമാലിയിലെ ആശുപത്രിയില്‍ ആണ് സര്‍ജറി ചെയ്തത്. എല്ലാം കൂടെ തനിക്ക് ചെലവായത് അന്‍പതിനായിരം രൂപയാണ്. ത്‌ന്നെ പോലെ ഈ സര്‍ജറി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെയ്യാം എന്ന് കരുതിയാണ് ഈ വിവരങ്ങള്‍ നല്‍കിയത് എന്നും ആലീസ് പറഞ്ഞു

ടെലിവിഷന്‍ സീരിയലുകളില്‍ അനിയത്തി റോളുകള്‍ ചെയ്താണ് അലീസ് ശ്രദ്ധിക്കപ്പെട്ടത്. സ്റ്റാര്‍ മാജിക്കിലൂടെ കൂടുതല്‍ ജനശ്രദ്ധ ലഭിച്ചു. സര്‍ജറി കഴിഞ്ഞ സാഹചര്യത്തില്‍ ഇപ്പോള്‍ ഷൂട്ടിങില്‍ നിന്ന് എല്ലാം ബ്രേക്ക് എടുത്ത്, പൂര്‍ണമായും റസ്റ്റില്‍ ആണ് എന്ന് ആലീസ് ക്രിസ്റ്റി പറഞ്ഞു.

തൃഷയല്ല, നയന്‍താരയല്ല; ഇന്ത്യയില്‍ ആദ്യമായി ഒരു കോടി ശമ്പളം വാങ്ങിയ നടി,രജനി ചിത്രത്തില്‍ രജനിയെക്കാള്‍ ശമ്പളം

ക്യാപ്റ്റന്‍ ആരായിരിക്കും?:അത് ആരും ആയിക്കോട്ടെ, പക്ഷെ ബിഗ് ബോസ് വീട്ടില്‍ അടി തുടങ്ങി.!
 

click me!