
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആലീസ് ക്രിസ്റ്റി. മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. തന്റെ വിശേഷങ്ങളും മേക് ഓവർ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുമുണ്ട്. യൂട്യൂബ് ചാനലുമായും ആലീസ് സജീവമാണ്.
സഹോദരിയായ കുക്കുവിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് ആലീസ്. ഏഷ്യന്‍ ഗെയിംസിന്റെ നാഷണല്‍ ക്യാമ്പിലേക്ക് പോയിരിക്കുകയാണ് കുക്കു. ഫൈനലില്‍ അവള്‍ എത്തണമെന്ന പ്രാര്‍ത്ഥനയിലാണ് എല്ലാവരും. അവള്‍ പോവുന്നതിന് മുന്‍പ് ഒന്ന് കാണണമെന്നുണ്ട്. ട്രെയിന്‍ സമയവും ഞങ്ങളെത്തുന്ന സമയവും വലിയ വ്യത്യാസമില്ല. അവളാണെങ്കില്‍ എപ്പോഴാണ് നിങ്ങള്‍ എത്തുന്നതെന്ന് ചോദിച്ച് വിളിച്ച് കൊണ്ടേയിരിക്കുകയാണെന്നുമായിരുന്നു ആലീസ് പറഞ്ഞത്. ഓടിച്ചെന്ന് കുക്കുവിനെ കെട്ടിപ്പിടിക്കുന്ന ആലീസിനെയാണ് വീഡിയോയില്‍ കാണുന്നത്.
എനിക്ക് മാറിനില്‍ക്കാനൊന്നും വയ്യെന്ന് കുക്കു പറഞ്ഞപ്പോള്‍ എന്നാല്‍ നീ പോവണ്ടെന്നായിരുന്നു സജിന്റെ കമന്റ്. ഹെഡ് സെറ്റ് പ്രശ്‌നമാണെന്നും എനിക്ക് ഇത് മതിയെന്നും പറഞ്ഞ് സജിന്റെ ഹെഡ് സെറ്റ് അടിച്ചുമാറ്റുകയായിരുന്നു കുക്കു. ട്രെയിന്‍ പോവും മുന്‍പ് ഓടിയെത്തി കുക്കുവിനെ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ആലീസും സജിനും.
ഇതൊക്കെ വെറും ഷോയാണ്. വീഡിയോ കട്ട് ചെയ്താല്‍ ഇവര്‍ ഇങ്ങനെയേ അല്ലെന്നായിരുന്നു സജിന്‍ പറഞ്ഞത്. കഞ്ചാവാണോ എന്ന് കുക്കു ചോദിച്ചപ്പോള്‍ അല്ലെങ്കിലേ യൂട്യൂബേഴ്‌സിന്റെ വീട്ടില്‍ റെയ്ഡാണ്, അതിനിടയിലാണ് ഇതൊക്കെ പറയുന്നതെന്നായിരുന്നു സജിന്റെ പ്രതികരണം. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി കമന്റുകള്‍ രേഖപ്പെടുത്തിയത്.
ALSO READ : ബിഗ് ബോസ് കിരീടം ആരിലേക്ക്? നാദിറ പറയുന്നു