'ക്യാമറ റോളിം​ഗ്, ആക്ഷൻ..'; പതിവ് തെറ്റിക്കാതെ മമ്മൂട്ടി, അമ്മ അംഗങ്ങൾക്കൊപ്പം നിലത്തിരുന്ന് നടൻ

Published : Jun 26, 2023, 05:20 PM ISTUpdated : Jun 26, 2023, 05:37 PM IST
'ക്യാമറ റോളിം​ഗ്, ആക്ഷൻ..'; പതിവ് തെറ്റിക്കാതെ മമ്മൂട്ടി, അമ്മ അംഗങ്ങൾക്കൊപ്പം നിലത്തിരുന്ന് നടൻ

Synopsis

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ താരങ്ങൾക്കൊപ്പം നിലത്താണ് മമ്മൂട്ടി ഇരുന്നത്.

ഴിഞ്ഞ ദിവസം ആയിരുന്നു താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗം നടന്നത്. മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും അണിയറ പ്രവർത്തകരും യോ​ഗത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരം​ഗമാകുകയാണ്. ഇക്കൂട്ടത്തിൽ ശ്രദ്ധനേടുകയാണ് ​ഗ്രൂപ്പ് ഫോട്ടോയും. 

അമ്മ യോ​ഗത്തിൽ പങ്കെടുത്ത എല്ലാവരും ഒന്നിച്ചുള്ളതായിരുന്നു ​ഗ്രൂപ്പ് ഫോട്ടോ. മുൻനിര താരങ്ങൾ മുതൽ പുതുമുഖ താരങ്ങൾ വരെ ഫോട്ടോയിൽ ഉണ്ട്. ഇതിൽ ഏറെ ശ്രദ്ധേയമാകുന്നത് മമ്മൂട്ടിയുടെ ഫോട്ടോയാണ്. ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ താരങ്ങൾക്കൊപ്പം നിലത്താണ് മമ്മൂട്ടി ഇരുന്നത്. ഇതാണ് മലയാളികൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. 

അമ്മ യോഗത്തിന്റെ അവസാനം അമ്മ അംഗങ്ങൾ ഒരുമിച്ചുള്ള ഗ്രൂപ്പ് ഫോട്ടോ പതിവാണ്. ഇതിനായി ഏവരും ഒരുമിച്ച് കൂടിയപ്പോഴാണ് സഹപ്രവർത്തകർക്കൊപ്പം മമ്മൂട്ടി നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. മനോജ് കെ ജയനാണ് ഫോട്ടോ പങ്കുവച്ചത്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ മമ്മൂട്ടി നിലത്തിരുത്ത് ഫോട്ടോ എടുത്തിരുന്നു. അന്നും ഈ ഫോട്ടോ ഏറെ വൈറൽ ആയിരുന്നു. 

അതേസമയം, ഏജന്‍റ് എന്ന തെലുങ്ക് ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. അഖില്‍ അക്കിനേനി നായകനായി എത്തിയ ചിത്രത്തില്‍ ഒരു റോ ഓഫീസര്‍ ആയാണ് മമ്മൂട്ടി എത്തിയത്. വലിയ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിലും തിയറ്ററുകളിലും വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. 

'മമ്മൂട്ടിക്കൊന്നും ഇത്രയ്ക്ക് അതിമോഹം പാടില്ല'; രസകരമായ കുറിപ്പുമായി ശാരദക്കുട്ടി

ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഒടുവില്‍ അഭിനയിച്ചത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും..

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക