ചുരുളന്‍ മുടിയില്‍ സ്റ്റൈലിഷായി അല്ലു അര്‍ജുന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ !

Web Desk   | Asianet News
Published : Aug 28, 2020, 09:41 AM IST
ചുരുളന്‍ മുടിയില്‍ സ്റ്റൈലിഷായി അല്ലു അര്‍ജുന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ !

Synopsis

അല്ലുവിന്റെ പുതിയ ചിത്രം ‘പുഷ്പ’യിലെ ഗെറ്റപ്പാണ് ഇതെന്നാണ് സൂചന. അഞ്ച് ഭാഷകളിയാണ് ചിത്രം ഒരുക്കുന്നത്. 

തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജ്ജുന്‍. ആര്യ എന്ന ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി ഈ പ്രിയതാരം. സിനിമാ തിരക്കുകൾക്കിടയിലും അല്ലു സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 

ചുരുളന്‍ മുടിയില്‍ സ്റ്റൈലിഷായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അല്ലുവിന്റെ പുതിയ ചിത്രം ‘പുഷ്പ’യിലെ ഗെറ്റപ്പാണ് ഇതെന്നാണ് സൂചന. അഞ്ച് ഭാഷകളിയാണ് ചിത്രം ഒരുക്കുന്നത്. സംവിധായകന്‍ സുകുമാറും അല്ലുവും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. പീറ്റര്‍ ഹെയ്നും കൂടാതെ ഇന്റര്‍നാഷണല്‍ സ്റ്റണ്ട്മാനും ചേര്‍ന്നാണ് ചേസിംഗ് സീന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. പുഷ്പയിലെ ചിറ്റൂര്‍ പെണ്‍കുട്ടിയായാണ് രശ്മിക എത്തുക. ദേവി ശ്രീ പ്രസാദ് ആണ് സംഗീതമൊരുക്കുന്നത്.

നേരത്തെ തെലുങ്ക് താരം നിഹാരിക കൊനിഡെല്ലയുടെ വിവാഹത്തിനും സൂപ്പര്‍ ലുക്കില്‍ താരം എത്തിയിരുന്നു. പാന്റ്‌സും ഷര്‍ട്ടും ധരിച്ച് ഇന്‍ ചെയ്ത് അതീവ സ്റ്റൈലിഷ് ആയിട്ടായിരുന്നു അന്ന് ചിത്രത്തില്‍ അല്ലു പ്രത്യക്ഷപ്പെട്ടത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍