'ഞാനും കണ്ണനും,അമ്പുച്ഛനും ഒരുമിച്ച്'; സ്നേഹ സമ്മാനത്തിന് നന്ദി പറഞ്ഞ് വീണ

Web Desk   | Asianet News
Published : Aug 26, 2020, 10:30 PM IST
'ഞാനും കണ്ണനും,അമ്പുച്ഛനും ഒരുമിച്ച്'; സ്നേഹ സമ്മാനത്തിന് നന്ദി പറഞ്ഞ് വീണ

Synopsis

കുടുംബത്തിലെ എല്ലാവരുടെയും ചിത്രങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്  വീണ. കണ്ണനും,അമ്പുച്ഛനും ഒരുമിച്ചുള്ള ഞങ്ങടെ ഇഷ്ട്ടപെട്ട ഫോട്ടോകളും ചേർത്ത സമ്മാനമെന്നാണ് വീണ വീഡിയോയെ വിശേഷിപ്പച്ചത്. 

ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലെ ആരാധകരുടെ പ്രിയങ്കരിയായ മത്സരാർത്ഥിയാണ് വീണ നായര്‍. മികച്ച പ്രകടനമാണ് വീണ ബിഗ്‌ബോസ് വീട്ടില്‍ കാഴ്ചവെച്ചത്. രണ്ടാം സീസണ്‍ ബിഗ് ബോസിലെത്തിയ വീണ വലിയൊരു ആരാധകക്കൂട്ടത്തെയും സ്വന്തമാക്കിയാണ് പുറത്തിറങ്ങിയത്. തുടർന്ന് ആരാധകരുമായി നിരന്തരം സംവദിക്കാൻ താരം സമയം കണ്ടെത്താറുണ്ട്.

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലെ എല്ലാവരുടെയും ചിത്രങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്  വീണ. കണ്ണനും,അമ്പുച്ഛനും ഒരുമിച്ചുള്ള ഞങ്ങടെ ഇഷ്ട്ടപെട്ട ഫോട്ടോകളും ചേർത്ത സമ്മാനമെന്നാണ് വീണ വീഡിയോയെ വിശേഷിപ്പച്ചത്. വീഡിയോക്ക് സജാദ് എന്നയാൾക്ക് വീണ നന്ദിയും അറിയിക്കുന്നുണ്ട്.

വീണയുടെ കുറിപ്പ്

എല്ലാ ദിവസവും ഫോൺ നോക്കുന്ന രാവിലത്തെ ടൈം ഇതാണ്. കണ്ണൻ ഓഫീസിൽ പോയി കഴിഞ്ഞു കുറെയൊക്കെ അടുക്കള പരിപാടികൾ ഒതുക്കി കഴിഞ്ഞു ഞാൻ ഫ്രീ ആവുമ്പം ഇ സമയം ആവും. ഇന്ന് ഫോൺ തുറന്നു വാട്സാപ്പ് നോക്കിയിപ്പം ആദ്യം കണ്ടത് ഇ വീഡിയോ ആണ്..... ഒത്തിരി ഇഷ്ട്ടപെട്ടു.....ഞാനും കണ്ണനും,അമ്പുച്ഛനും ഒരുമിച്ചുള്ള ഞങ്ങടെ ഇഷ്ട്ടപെട്ട ഫോട്ടോകളും.. താങ്ക്യൂ സജാദ്, ഇ മനോഹരമായ സ്നേഹ സമ്മാനത്തിന്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍