'നിങ്ങള്‍ പലയിടത്തും രഹസ്യമായി പോയിട്ടുണ്ട്, അതുപോലെ': അമിതാഭിനോട് അക്ഷയ് കുമാര്‍.!

Published : Dec 28, 2022, 08:07 AM ISTUpdated : Dec 28, 2022, 08:08 AM IST
'നിങ്ങള്‍ പലയിടത്തും രഹസ്യമായി പോയിട്ടുണ്ട്, അതുപോലെ': അമിതാഭിനോട് അക്ഷയ് കുമാര്‍.!

Synopsis

 എപ്പോഴെങ്കിലും ഈ സ്ഥലത്ത് പോയിട്ടുണ്ടോ എന്ന് അമിതാഭ്  ഹോട്ട് സീറ്റില്‍ ഇരിക്കുന്ന അക്ഷയ് കുമാറിനോട് ചോദിക്കുന്നു. ആരും അറിയാതെ മിണ്ടാതെ പോയിട്ടുണ്ടെന്ന് അക്ഷയ് മറുപടി പറഞ്ഞു.  

മുംബൈ: അമിതാഭ് ബച്ചന്‍റെ അവതരിപ്പിക്കുന്ന ടെലിവിഷന്‍ ഗെയിം ഷോ കോന്‍ ബനേഗ ക്രോർപതി 14 അതിന്‍റെ ഈ സീസണിലെ അവസാന ആഴ്ചയിലാണ്. ഈ പരിപാടിയില്‍ പങ്കെടുത്ത നടന്‍ അക്ഷയ് കുമാറും, അവതാരകന്‍ അമിതാഭും തമ്മിലുള്ള സംഭാഷണത്തിന്‍റെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ ബോളിവുഡ് വാര്‍ത്തകളില്‍ നിറയുന്നത്.

ഈ ക്വിസ് ഗെയിം ഷോ പ്രക്ഷേപണം ചെയ്യുന്ന സോണി തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഈ വീഡിയോയില്‍ എപ്പോഴെങ്കിലും കുംഭമേള നടന്ന സ്ഥലത്ത് പോയിട്ടുണ്ടോ എന്ന് അമിതാഭ്  ഹോട്ട് സീറ്റില്‍ ഇരിക്കുന്ന അക്ഷയ് കുമാറിനോട് ചോദിക്കുന്നു. ഒരു അവസരം ലഭിച്ചപ്പോള്‍ ആരും അറിയാതെ മിണ്ടാതെ പോയിട്ടുണ്ടെന്ന് അക്ഷയ് മറുപടി പറഞ്ഞു.

ഇത് കേട്ട ബിഗ് ബി പ്രേക്ഷകരോടായി തമാശയായി പറയുന്നു. ഇദ്ദേഹം മിണ്ടാതെ, ആരും കാണാതെ പോയി എന്നാണ് പറയുന്നത്. ഇത് കേട്ട ഓഡിയന്‍സ് ചിരിക്കുന്നു. അപ്പോള്‍ അക്ഷയ് കുമാര്‍ മറുപടി പറഞ്ഞു. എന്താ എനിക്ക് ആരും കാണാതെ പോകാന്‍ പറ്റില്ലെ, താങ്കള്‍ (അമിതാഭ്) എത്ര തവണ അങ്ങനെ പോയിട്ടുണ്ട്. അത് കേട്ട് ഒരു നിമിഷം നിശബ്ദനായ അമിതാഭ് ചിരിച്ചുകൊണ്ട് നിങ്ങള്‍ക്ക് പോകാം സാര്‍ എന്ന് പറയുകയാണ്.

വീഡിയോ കാണാം

സോണി ടിവിയിലും, സോണി ലീവിലുമാണ് കോന്‍ ബനേഗ ക്രോർപതി സീസണ്‍ 14 പ്രക്ഷേപണം ചെയ്യുന്നത്. സംവിധായകൻ രാജ് മേത്ത ഒരുക്കുന്ന സെൽഫിയിലാണ് അക്ഷയ് കുമാറിന്‍റെ പുറത്തിറങ്ങാനുള്ള ചിത്രം. ഇമ്രാൻ ഹാഷ്മി, ഡയാന പെന്റി, നുഷ്രത്ത് ബറൂച്ച എന്നിവരും ചിത്രത്തിലുണ്ട്.  ഓ മൈ ഗോഡ് 2, സംവിധായകൻ ആനന്ദ് എൽ റായിയുടെ ഗൂർഖ, തമിഴ് ചിത്രമായ സൂരരൈ പോട്രുവിന്റെ ഔദ്യോഗിക ഹിന്ദി റീമേക്ക് എന്നിവയും അക്ഷയ് നായകനായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

'അച്ഛന്‍റെ കഴിവ് എനിക്കില്ല' : തസ്ലീമ നസ്രീന് ഹൃദയം കീഴടക്കിയ മറുപടി നല്‍കി അഭിഷേക് ബച്ചന്‍

മകനെതിരായ 'നെപ്യൂട്ടിസം' ആരോപണത്തോട് ബിഗ് ബിയുടെ പ്രതികരണം ചര്‍ച്ചയാകുന്നു.!

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത